Categories

ഗാന്ധിജിയുടെ പേരിലൊരു തൊഴിലുറപ്പ് തട്ടിപ്പ്

സീറോ അവര്‍ / സുരാജ് പി.വി

സാമൂഹികവികസന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ച് അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുതകുന്ന നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. അത്തരമൊരു പദ്ധതിയുടെ അഞ്ചാംവാര്‍ഷികം ഈയിടെ ആഘോഷപൂര്‍വ്വം കൊണ്ടാടുകയുണ്ടായി. ഗ്രാമീണജനതയുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി എന്നവകാശപ്പെടുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയായിരുന്നു അത്.

വര്‍ഷത്തില്‍ 100 ദിവസത്തെ ജോലി ഉറപ്പാക്കുകയും മിനിമംകൂലി നല്‍കുകയും ലക്ഷ്യമിട്ട് 2006 ലായിരുന്നു പദ്ധതി ആവിഷ്‌ക്കരിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെന്നായിരുന്നു ആദ്യപേര്. തുടര്‍ന്ന് 2009ല്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെന്ന് പേരുമാറ്റി.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്. ദേശീയതലത്തിലും അന്താരാഷട്ര വേദികളിലും പദ്ധതി ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഗ്രാമീണഇന്ത്യക്കാരുടെ നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതി ഏറെ സഹായിച്ചുഎന്ന് വിലയിരുത്തപ്പെട്ടു.

ഇത് ഒരുപരിധി വരെ ശരിയുമായിരുന്നു. ദരിദ്രനാരായണന്‍മാരായ ഇന്ത്യന്‍ ഗ്രാമീണരുടെ സാമ്പത്തികസ്ഥിതി അല്‍പ്പം മെച്ചപ്പെടുത്താന്‍ പദ്ധതി സഹായിച്ചു. അവികസിത സംസ്ഥാനമായ ബിഹാറിലെ സാധാരണക്കാര്‍ മുതല്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുമ്പില്‍ നില്‍ക്കുന്ന കേരളത്തിലെ വീട്ടമ്മമാര്‍ വരെ ചട്ടിയും മണ്‍വെട്ടിയുമായി രംഗത്തെത്തി. ആകെക്കൂടി ബഹളമയം.

എന്നാല്‍ നാണയത്തിന്റെ മറുവശം കാണാന്‍ ആര്‍ക്കും താത്പ്പര്യമുണ്ടായിരുന്നില്ല. വര്‍ഷം 100 ദിവസംതൊഴിലെന്ന ഉറപ്പ് ആദ്യം ലംഘിക്കപ്പെട്ടു. ഗ്രാമവികസന മന്ത്രാലയത്തിലെ ഉന്നതരുടെ ഇടപെടല്‍മൂലം മിനിമംകൂലി സംവിധാനവും അട്ടിമറിക്കപ്പെട്ടു. ഇതൊന്നും മനസിലാക്കാതെ (അറിഞ്ഞിട്ടും അറിഞ്ഞതായി ഭാവിക്കാതെ? ) കേന്ദ്രം മേനിപറഞ്ഞ് നടക്കുകയായിരുന്നു.

മിനിമംകൂലി അട്ടിമറിക്കപ്പെടുന്നു
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഓരോരുത്തര്‍ക്കും മിനിമംകൂലി നല്‍കണമെന്ന് നിയമം വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ദേശീയ ഗ്രാമവികസന മന്ത്രാലയം 2009 ജനുവരി ഒന്നിന് പുറപ്പെടുവിച്ച വിഞ്ജാപനത്തിലൂടെ പദ്ധതിയുടെ ഏറ്റവും അടിസ്ഥാനമായ മിനിമംകൂലിയെന്ന വ്യവസ്ഥ അട്ടിമറിച്ചു. പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയുള്ള നടപടിയായിരുന്നു ഇത്.

മിനിമംകൂലിയെക്കുറിച്ച് സുപ്രീംകോടതി 1983ല്‍ പുറപ്പെടുവിച്ച സുപ്രധാനമായ വിധി ഇവിടെ പരാമര്‍ശവിധേയമാക്കേണ്ടതുണ്ട്. കേന്ദ്രമോ, സംസ്ഥാനമോ, സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ മിനിനംകൂലിയില്‍ കുറച്ച് വേതനം നല്‍കാന്‍ പാടില്ല എന്നതായിരുന്നു വിധിയുടെ അന്തസത്ത. മിനിമം കൂലിയില്‍ കുറച്ച് വേതനം നല്‍കുന്നത് നിര്‍ബന്ധിച്ച പണിയെടുപ്പിക്കലായി കണക്കാക്കാമെന്നും സുപ്രീംകോടതി വിധിച്ചു.

മിനിമംകൂലി അട്ടിമറിക്കുകവഴി കേന്ദ്രം സുപ്രീംകോടതി വിധിയെ ഖണ്ഡിക്കുകയാണുണ്ടായത്. കോടതിയലക്ഷ്യമായ ഇത്തരമൊരു നീക്കം നടത്തിയതു മാത്രമല്ല, സ്വന്തം പൗരന്‍മാരെ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചുവെന്ന ദുഷ്‌പ്പേരും കേന്ദ്രത്തിന് ചാര്‍ത്തിക്കിട്ടി.

അടുത്ത പേജില്‍ തുടരുന്നു

Page 1 of 212

7 Responses to “ഗാന്ധിജിയുടെ പേരിലൊരു തൊഴിലുറപ്പ് തട്ടിപ്പ്”

 1. jifri

  വളരെ നല്ല ലേഖനം

 2. vijayarajan

  ഈ വിഷയം ആസ്പതമാകി ലേറ്റസ്റ്റ് പത്രത്തില്‍
  ഒരു ലെക്ഗനം എഴുതിയിരുന്നു അത് നെറെലെ പബ്ലിഷ് ചെയ്യാന്‍ എന്‍ട് ചെയ്യണം ?

 3. manimala babu

  ഇത്തരം പദ്ധതികള്‍ക്ക് എന്തിനു മഹാന്മാരുടെയും വ്യക്തികളുടെയും പേരിടുന്നു,
  ഇത്തരം പ്രവത്തികൊണ്ട് അവരുടെ പേര് കലങ്ങപ്പെടുത്തുന്നു,

 4. balan

  പവപെട്ടവന്റ്റ് നെഞ്ഞച്ച്തെ പാര കേറ്റുന്നു മന്മൊഹ് സിംഗ്

 5. joy

  ഒരു വശത്ത്‌ ഈ പറഞ്ഞത്‌ നേരായിരിക്കാം, എന്നാൽ മറുവശത്ത്‌ ഇത്‌ ഒരു ‘തൊഴിലുഴപ്പ്‌‘ പദ്ധതിയാണ്. കേരളത്തിൽ പല പഞ്ചായത്തിലും തൊഴിൽ കൊടുക്കാൻ‌ വേണ്ടി പണിയുണ്ടാക്കുകയാണ്. റോഡിന്റെ ഓവുചാലും മറ്റും നിർമ്മിക്കുന്നത്‌, വെറുതേ കുറെ മണ്ണ്‌ വെട്ടിയിടുകയാണ്. പണിയിൽ‌ യാതൊരു ആത്മാർത്ഥതയുമില്ല. 9 മണിക്ക്‌ വന്ന്‌ 3 മണിക്ക്‌ പോകും. എല്ലാവരും കൂടിയൊരു മേളം. ആളെണ്ണത്തിനനുസരിച്ചുള്ള പണിയോ, പണിക്ക്‌ ഗുണമോ ഇല്ല. ഇതല്ലേ പലയിടത്തും സത്യം ?

 6. SK

  ഈ “തൊഴിലുറപ്” പണിക്കു പോകുന്ന എത്ര ആളുകള്‍ ആത്മാര്‍ഥമായി പണി എടുക്കുന്നുണ്ട്? വെറുതെ എപോഴെങ്കിലും അവിടെ പോയി തിരിച്ചു പോരുന്നതിനു 150 രൂപ കിട്ടിയാല്‍ പോരെ? ഇപ്പോള്‍ ഇങ്ങനെ ഒരു പദ്ധധി കൊണ്ടുവന്നില്ലയിരുന്നു എങ്കില്‍ ഈ ആളുകള്‍ എന്ത് ചെയ്യുമായിരുന്നു? അപ്പോള്‍ കേരളത്തിലെ ആളുകളുടെ മനസിലിരിപ്പ് എന്താണ് – പണി ചെയ്യാന്‍ പറ്റുകയും ഇല്ല പക്ഷെ പൈസ വേണം താനും – ചുമ്മാ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഉള്ള പദ്ധധി കൂടി ഇല്ലാതെ ആക്കാന്‍ നോക്കണ്ട. കേരളത്തില്‍ എന്ത് ചെയ്താലും കേന്ദ്ര സര്‍കാരിനെ കുറ്റം പറയാന്‍ മാത്രം ആളുകള്‍ ഉള്ളു. 100 പണികള്‍ എന്ന് പറഞ്ഞിട്ട് ആരേലും അത് കൃത്യമായി നോക്കുന്നുണ്ടോ? 120-ഉം 130 -ഉം പണികള്‍ ചെയ്തിട്ടുള്ള ആളുകളെ എനിക്കറിയാം.

 7. Chris

  കുറ്റം പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ അത് പറയേണ്ടയോ! ഇഷ്ടമില്ലാത്ത അച്ചി ചെയ്തത് എല്ലാം കുറ്റം ആയില്ലെങ്ങില്‍ പിന്നെ എന്തോന്ന് സീറോ അവര്‍?
  60000 കോടി രൂപ ഇവിടെ യുള്ള മണ്ണ് കോരി അവിടെ ഇട്ടിട്ടു പിറ്റേന്ന് അത് കോരി ഇവിടെ ഇടാന്‍ കൊടുക്കുന്ന കൂലിയല്ലേ ഇത്?
  ഇത് മനസിലാക്കാന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ PhD ഒക്കെ വേണോ?
  നാലു തെങ്ങ് നടാന്‍ നാട്ടില്‍ ആളെ കിട്ടാന്‍ ഇല്ല! പണി എടുക്കാതെ കിട്ടുന്ന കാശിനു വിലയുള്ളൂ. ഇത് പണ്ട് ചാണക്യന്റെ കാലം മുതല്‍ തുടങ്ങിയത് ആണ്. കാമ്യുനിസ്റ്റ് പ്രസ്ഥാനങ്ങള്‍ അതിനെ ശരിയായ രീതിയില്‍ വളര്‍ത്തി എടുത്തു, അടിസ്ഥാന നിയമങ്ങളും ഗ്രന്ഥങ്ങളും രൂപപ്പെടുത്തി പോഷിപ്പിച്ചു. അതിനു എന്റെ നമോവാകം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.