എഡിറ്റര്‍
എഡിറ്റര്‍
‘ഗാന്ധിജിക്കുനേരെ രണ്ടാമതൊരാളും വെടിയുതിര്‍ത്തു’ എന്ന് ആരോപണം: ഗോദ്‌സെയെ രക്ഷിക്കാന്‍ സവര്‍ക്കര്‍ അനുകൂല സംഘടന സുപ്രീം കോടതിയില്‍
എഡിറ്റര്‍
Monday 29th May 2017 10:23am

ന്യൂദല്‍ഹി: ‘നാഥുറാം വിനായദ് ഗോദ്‌സെയെ കൂടാതെ മറ്റൊരാള്‍ കൂടി ഗാന്ധിജിയുടെ വധത്തിനു പിന്നിലുണ്ട്?’ എന്ന സംശയമുയര്‍ത്തി സുപ്രീം കോടതിയില്‍ ഹര്‍ജി. ഗാന്ധിവധത്തില്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ച വിനായക് ദാമോദര്‍ സവര്‍ക്കറുടെ ആശയങ്ങള്‍ക്കായി 2001ല്‍ രൂപീകരിച്ച അഭിനവ് ഭാരത് എന്ന സംഘടനയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഗാന്ധിവധം അടക്കമുള്ള കാര്യങ്ങളില്‍ സവര്‍ക്കറെ ആരോപണമുക്തനാക്കുകയെന്ന ലക്ഷ്യമിട്ടാണ് അഭിനവ് ഭരത് കോടതിയെ സമീപിച്ചിരിക്കുന്നത്.


Must Read: ‘ ഇന്ത്യന്‍ സൈന്യത്തിനെതിരെ കേരള കമ്മ്യൂണിസ്റ്റ് നേതാവ്’; കോടിയേരിയുടെ പരാമര്‍ശം വാര്‍ത്തയാക്കി ആഘോഷിച്ച് പാക്ക് മാധ്യമങ്ങള്‍


പുതിയ അന്വേഷണ കമ്മീഷനെ രൂപീകരിച്ച് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അഭിനവ് ഭാരതിന്റ ട്രെസ്റ്റിയും ഗവേഷകനുമായ ഡോ. പങ്കജ് ഫഡ്‌നിസാണ് ഹര്‍ജി നല്‍കിയത്.

ഗാന്ധിജിയുടെ ദേഹത്തുനിന്നും മൂന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഇതു ഗോദ്‌സെയുടെ തൊക്കില്‍ നിന്നുള്ളതാണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഗാന്ധിയുടെ ശരീരത്തില്‍ നാലാമതു ബുളളറ്റുകൂടിയുണ്ടായിരുന്നുവെന്ന് തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയെന്നു പറഞ്ഞാണ് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഗോദ്‌സെയുടെ തോക്കില്‍ എഴു ബുള്ളറ്റുകളാണുണ്ടായിരുന്നത്. മൂന്നെണ്ണം ഗാന്ധിജിയുടെ ദേഹത്തുനിന്നും കണ്ടെത്തി. ബാക്കി നാലെണ്ണം തോക്കില്‍ത്തന്നെയുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ രണ്ടാമതൊരാളും ഗാന്ധിജിക്കുനേരെ വെടിയുതിര്‍ത്തെന്നാണ് ഹര്‍ജിയില്‍ ഫഡ്‌നിസ് ആരോപിക്കുന്നത്.

‘നാലാമത്തെ ബുള്ളറ്റ് ഗോദ്‌സെയുടെ പിസ്റ്റളില്‍ നിന്നു വന്നതാവാന്‍ സാധ്യതയില്ല. അത് ഒരുപക്ഷെ രണ്ടാമത്തെ കൊലയാളിയില്‍ ഉതിര്‍ത്തതാണ്.’ എന്നാണ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളിലൂടെ ഗാന്ധി വധത്തില്‍ സവര്‍ക്കറെ കുറ്റപ്പെടുത്തുന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് സ്ഥാപിക്കാനാണ് ഈ സംഘടന ശ്രമിക്കുന്നത്.

ഗാന്ധി വധത്തില്‍ നിന്നും സവര്‍ക്കറെ ആരോപണമുക്തനാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിക്കു പുറമേ പ്രധാനമന്ത്രിയേയും ഈ സംഘടന സമീപിച്ചിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് മോദിക്ക് ഇവര്‍ കത്തുനല്‍കിയിട്ടുണ്ട്.

 

Advertisement