കല്‍ക്കത്ത: അടുത്തതവണ കേരളത്തില്‍ വരുമ്പോള്‍ തീര്‍ച്ചയായും പിണറായി വിജയന്റെ വീട്ടില്‍ പോകുമെന്ന് ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠപുരസ്‌ക്കാര ജേതാവുമായ മഹാശ്വേതാ ദേവി. പിണറായി വിജയന്റെ കത്തിനുള്ള മറുപടിയായാണ് മഹാശ്വേതാ ദേവി ഇങ്ങനെ പ്രതികരിച്ചത്.

പിണറായി വിജയന്റെ വീടിനെ പറ്റിയുള്ള തന്റെ പരാമര്‍ശത്തില്‍ മഹാശ്വേതാ ദേവി ഖേദമറിയിച്ചിരുന്നു എന്ന് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് അവരുടെ പ്രതികരണം.

തന്റെ വീട്ടിലേക്ക് മഹാശ്വേതാ ദേവി വരണമെന്നും അപ്പോള്‍ അവര്‍ക്കുള്ള തെറ്റിധാരണ മാറുമെന്നും പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മഹാശ്വേതാദേവിയുടെ കത്തിനോട് പ്രതിരിച്ചുകൊണ്ട് പറഞ്ഞിരുന്നു.