എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രിയാകാന്‍ യോഗ്യ മമതാ ബാനര്‍ജി: മഹാശ്വേതാ ദേവി
എഡിറ്റര്‍
Thursday 30th January 2014 5:55pm

mahasweta-devi

കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യ വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണെന്ന് പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവി. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന് വേണ്ടി മമതാ ബാനര്‍ജി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചായിരുന്നു മഹാശ്വേതാ ദേവിയുടെ പരാമര്‍ശം.

മമതാ ബാനര്‍ജിയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ദല്‍ഹിയില്‍ അവര്‍ അധികാരത്തിലിരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യയാണ് അവര്‍.

കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മനുഷ്യത്തമുള്ള നേതാവാണ് മമത ബാനര്‍ജിയെന്നും സമൂഹത്തിലെ ന്യൂനപക്ഷരും ആദിവാസാകളുമുള്‍പ്പെടുന്ന ദുര്‍ബല വിഭാഗത്തിന് മമത ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണെന്നും റാലിയില്‍ മഹാശ്വേതാ ദേവി പറഞ്ഞു.

തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഇത്ര ജനപങ്കാളിത്തമുള്ള റാലി കണ്ടിട്ടില്ലെന്നും അവര്‍ പുകഴ്ത്തി.  ലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുത്തുവെന്നാണ് തൃണമൂല്‍ നേതാക്കളുടെ അവകാശവാദം.

Advertisement