എഡിറ്റര്‍
എഡിറ്റര്‍
തലയുയര്‍ത്തി മഹര്‍ഷാ അലി; ഓസ്‌കാര്‍ സ്വന്തമാക്കുന്ന ആദ്യ മുസ്‌ലിം അഭിനേതാവെന്ന നേട്ടം താരത്തിനു സ്വന്തം
എഡിറ്റര്‍
Monday 27th February 2017 10:24am


ലോസ് ആഞ്ചലസ്: 89ാമത് ഓസ്‌കാര്‍ പുരസ്‌കാരദാന വേദിയില്‍ മികച്ച സഹനടനുള്ള പുസ്‌കാരം മഹര്‍ഷാ അലിയുടെ കൈകളിലെത്തിയപ്പോള്‍ മറ്റൊരു ചരിത്രം കൂടിയായിരുന്നു അത്. ഓസ്‌കാര്‍ അവാര്‍ഡ് നേടുന്ന ആദ്യ മുസ്‌ലിം അഭിനേതാവാണ് മഹര്‍ഷര്‍ അലി. മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കുന്ന അഞ്ചാമത്തെ കറുത്തവംശജന്‍ എന്ന പദവിയും ഇനി മഹര്‍ഷാക്ക് സ്വന്തം.


Also read ഞാന്‍ പറഞ്ഞത് സ്വപ്നങ്ങളും സ്നേഹവും നഷ്ടപ്പെട്ടവരുടെ കഥകള്‍: ട്രിപ്പിള്‍ കീരിടം ചൂടുന്ന ആ കറുത്തവര്‍ഗക്കാരി വിയോള ഡേവിസ് ഓസ്‌കാര്‍ വേദിയില്‍ 


മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മഹര്‍ഷായെ സഹനടനുള്ള പുരസ്‌കാരം തേടിയെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്‌ലിം ഭൂരിപക്ഷ ജനതയുളള രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സമയത്ത് തന്നെ ഒരു മുസ്‌ലിം അഭിനേതാവ് പുരസ്‌കാര ജേതാവായി എന്നതും മഹര്‍ഷായുടെ നേട്ടത്തിന് തിളക്കം നല്‍കുന്നു.

പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ താരം തന്റെ അധ്യാപകര്‍ക്കാണ് ആദ്യം നന്ദി രേഖപ്പെടുത്തിയത്. ‘മൂണ്‍ലൈറ്റിന്റെ’ സംവിധായകന്‍ ബാരി ജെന്‍കിന്‍സിനും സിനിമയിലെ മറ്റു താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പ്രകടിപ്പിച്ച മഹര്‍ഷാ തന്റെ ഭാര്യയ്ക്കും നാലു ദിവസം മുന്നേ ജനിച്ച തന്റെ മകള്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും പറഞ്ഞു.

ട്രംപിന്റെ മുസ്‌ലിം വിലക്കിനെതിരെ ഓസ്‌കാര്‍ വേദിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയില്ലെങ്കിലും ‘സണ്‍ഡേ നൈറ്റ്’ വേദിയില്‍ താനൊരു മുസ്‌ലിം ആണെന്ന് സാഗ് പുരസ്‌കാര ജേതാവ് കൂടിയായ മഹര്‍ഷാ പ്രഖ്യാപിച്ചിരുന്നു.

Advertisement