എഡിറ്റര്‍
എഡിറ്റര്‍
അരമണിക്കൂറിനകം ഇനി ഇറച്ചി തിരിച്ചറിയാം; മഹാരഷ്ട്ര പൊലീസിന് ‘ബീഫ് ഡിറ്റക്ഷന്‍ കിറ്റ്’ നല്‍കാന്‍ തീരുമാനം
എഡിറ്റര്‍
Friday 7th July 2017 6:53pm

 

മുംബൈ: സേനയെ ‘ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി’ മഹാരാഷ്ട്ര പൊലീസിന് ബീഫ് ഡിറ്റക്ഷന്‍ കിറ്റ് നല്‍കുന്നു. ഈ കിറ്റ് ഉപയോഗിച്ച് പിടിച്ചെടുക്കുന്ന ഇറച്ചിയുടെ സാമ്പിള്‍ പശുവിന്റേതാണോ എന്ന് അരമണിക്കൂറിനകം തിരിച്ചറിയാന്‍ കഴിയും.

അടുത്ത മാസത്തോടെ പൊലീസിന് ഇറച്ചി പരിശോധിക്കാനുള്ള കിറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 8,000 രൂപയാണ് ഇത്തരത്തിലുള്ള ഒരു കിറ്റിനുള്ള ചെലവ്. ഏകദേശം 45 ഫോറന്‍സിക് വാഹനങ്ങള്‍ക്കാണ് ഈ കിറ്റുകള്‍ ലഭിക്കുക.


Also Read: ‘സര്‍ക്കാര്‍ കള്ളം പറയുന്നു, ശ്രീറാമിന് അടുത്ത പ്രെമോഷന്‍ 2022 ല്‍ മാത്രം’; സര്‍ക്കാര്‍ ഉത്തരവിനെതിരെ തെളിവുനിരത്തി ഹരീഷ് വാസുദേവന്‍


പുതിയ കിറ്റുകള്‍ ലഭിക്കുന്നതോടെ സാധാരണക്കാരില്‍ നിന്ന് പിടിച്ചെടുക്കുന്ന ഇറച്ചി പശുവിന്റേതാണോ എന്ന് തിരിച്ചറിയാന്‍ ഇനി മുതല്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ല. ഒരു കിറ്റിന് കുറഞ്ഞത് നൂറ് സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

1976-ലെ മൃഗസംരക്ഷണ നിയമപ്രകാരം പശുവിനെ കൊല്ലുന്നതും പശു ഇറച്ചി കൈവശം വെയ്ക്കുന്നതും മഹാരാഷ്ട്രയില്‍ നിരോധിച്ചതാണ്. ഇറച്ചി പിടികൂടുന്ന സന്ദര്‍ഭങ്ങളില്‍ വളരെ എളുപ്പം ഉപയോഗിക്കുന്ന തരത്തിലുള്ള കിറ്റാണ് പൊലീസിന് അടുത്ത മാസം ലഭിക്കുക.


Don’t Miss: വേശ്യാലയത്തില്‍ നിന്നും അവളെ കൈപിടിച്ചുകയറ്റിയത് സ്വന്തം ജീവിതത്തിലേക്ക്: ഒരപൂര്‍വ്വ പ്രണയകഥ ഇങ്ങനെ


നിലവില്‍ ഇറച്ചി പിടികൂടുമ്പോള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചാണ് അത് പരിശോധിക്കുന്നത്. പുതിയ കിറ്റ് ലഭിക്കുന്നതോടെ ഇറച്ചി പിടികൂടുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കേണ്ടി വരില്ല. പരിശോധനാ സ്ഥലത്ത് വെച്ച് തന്നെ ഇറച്ചി പരിശോധിക്കാനും അത് ബീഫാണെന്ന് തെളിഞ്ഞാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും കഴിയും.

കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയില്‍ പിടികൂടിയ ഇറച്ചി പശുവിന്റേതാണെന്ന് തെളിഞ്ഞാല്‍ ഡി.എന്‍.എ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയയ്ക്കും. ഇവിടെ നിന്നാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.


Also Read: ‘ഈ വീടുവിട്ട് ഞാനെങ്ങോട്ടുമില്ല’; ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധക്കോട്ട കാക്കാന്‍ ജിങ്കാന്‍ ഇവിടെ തന്നെയുണ്ടാകും


ഡി.എന്‍.എ പരിശോധന ചെലവേറിയതാണെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. ഒരു സാമ്പിള്‍ പരിശോധിക്കാന്‍ 750 രൂപയാണ് ചെലവ്. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള ആയിരക്കണക്കിന് സാമ്പിളുകളാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെത്തുന്നത്.

മുംബൈ, നാഗ്പൂര്‍, പൂനെ എന്നിവിടങ്ങളില്‍ മാത്രമാണ് നിലവില്‍ ഡി.എന്‍.എ പരിശോധനയ്ക്കു സൗകര്യമുള്ള ലബോറട്ടറികള്‍ ഉള്ളത്. ഔറംഗാബാദ്, നാസിക് എന്നിവിടങ്ങളിലെ ലബോറട്ടറികളിലും ഉടന്‍ തന്നെ ഈ സൗകര്യം നിലവില്‍ വരും.

Advertisement