മുംബൈ: അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രിസഭാ വികസനം മാറ്റിവച്ചു. മന്ത്രിസഭയിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് ആരെല്ലാം വേണമെന്ന കാര്യത്തില്‍ ശക്തമായ തര്‍ക്കം ഉടലെടുത്തതായാണ് സൂചന.

മന്ത്രിസഭാവികസനം വ്യാഴാഴ്ച്ച ഉണ്ടാകുമെന്ന് പുതിയ മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ നേരത്തേ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും എന്‍ സി പിയിലെ ഒമ്പത് മന്ത്രിമാരും 11ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ സ്ഥാനം നല്‍കണമെന്ന് ചിലര്‍ വാദിക്കുന്നുണ്ട്.

അതിനിടെ മന്ത്രിസഭയില്‍ കൂടുതല്‍ മന്ത്രിസ്ഥാനം ലഭിക്കണമെന്ന എന്‍ സി പിയുടെ ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചു. കാലങ്ങളായി തുടരുന്ന ഫോര്‍മുല തന്നെ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നിലവില്‍ കോണ്‍ഗ്രസിന് 23 മന്ത്രിമാരും എന്‍ സി പിക്ക് 20 മന്ത്രിമാരുമാണുള്ളത്.