എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് നേട്ടം; ഒറ്റയ്ക്ക് മത്സരിച്ച് മുംബൈയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ശിവസേനയും
എഡിറ്റര്‍
Thursday 23rd February 2017 10:55pm

മുംബൈ: മഹാരാഷ്ട്ര തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് നേട്ടം. ഒറ്റയ്ക്ക് മത്സരിച്ച ശിവസേന മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായും കരുത്ത് തെളിയിച്ചു. സംസ്ഥാനത്തെ ഭരണ കക്ഷികളായ ശിവസേനയും ബി.ജെ.പിയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുന്നു എന്നതിനാല്‍ തന്നെ ഇരുവര്‍ക്കും നിര്‍ണ്ണായകമായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലെ ഫലപ്രഖ്യാപനം.


Also read കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ 


തെരഞ്ഞെടുപ്പ് നടന്ന 1514 വാര്‍ഡുകളില്‍ 456 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ 206 സീറ്റുകളിലാണ് ശിവസേന വിജയിച്ചത്. 124 സീറ്റുകള്‍ സ്വന്തമാക്കി എന്‍.സി.പിയും സംസ്ഥാനത്ത് കരുത്ത് തെളിയിച്ചു. തെരഞ്ഞെടുപ്പ് നടന്ന പത്ത് കോര്‍പ്പറേഷനുകളില്‍ എട്ടിടത്തും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടിടത്ത് ശിവസേനയും നേട്ടമുണ്ടാക്കി. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനും എന്‍.സി.പിക്കും കോര്‍പ്പറേഷനുകളില്ലൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ശിവസേന അഭിമാന പോരട്ടത്തിനിറങ്ങിയ മുംബൈ കോര്‍പ്പറേഷനില്‍ നേരിയ വ്യത്യാസത്തിനാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞത്. ആകെയുള്ള 227 സീറ്റുകളില്‍ 84എണ്ണം ശിവസേനക്ക് ലഭിച്ചപ്പോള്‍ 82 സീറ്റുകള്‍ ബി.ജെ.പിയും സ്വന്തമാക്കി. എന്നാല്‍ താനെ കോര്‍പ്പറേഷനില്‍ കാര്യമായ പോരാട്ടം നടത്താനാകാതെ ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

131 സീറ്റുകളുള്ള താനെ കോര്‍പ്പറേഷനില്‍ 67 സീറ്റുകള്‍ ശിവസേന സ്വന്തമാക്കിയപ്പോള്‍ 34 സീറ്റുകളുമായി എന്‍.സി.പിയാണ് ഇവിടെ രണ്ടാംസ്ഥാനത്തെത്തിയത്. മൂന്നാമതെത്തിയ ബി.ജെ.പിയ്ക്ക് 23 സീറ്റുകള്‍ നേടാനെ കോര്‍പ്പറേഷനില്‍ കഴിഞ്ഞുള്ളു. തെരഞ്ഞെടുപ്പ് കൂടുതല്‍ ആഘാതം സൃഷ്ടിച്ചത് കോണ്‍ഗ്രസ് ക്യാമ്പിലാണ് കോര്‍പ്പറേഷനുകള്‍ നേടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഒറ്റയ്ക്ക് ഭരിച്ചിരുന്ന അമരാവതി, സോലാപൂര്‍ എന്നിവ പാര്‍ട്ടിക്ക് നഷ്ടമാവുകയും ചെയ്തു.

Advertisement