by-election-kerala-2009
ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നീ നിയമ സഭയകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങി. ഒമ്പത് മണിയോടെ പ്രാഥമിക വിവരങ്ങള്‍ പുറത്ത് വരും. അരുണാചല്‍പ്രദേശില്‍ മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒരു സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ഒരു സീറ്റില്‍ കോണ്‍ഗ്‌സും ഒരു സീറ്റില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും ഹരിയാനയില്‍ 90 സീറ്റുകളിലേക്കും അരുണാചല്‍ പ്രദേശില്‍ 60 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.