എഡിറ്റര്‍
എഡിറ്റര്‍
അമീര്‍ ഖാനെ ബ്രാന്റ് അംബാസിഡറാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 12th September 2012 11:16am

ലഹരിവിമുക്ത കാമ്പെയ്‌ന്റെ ബ്രാന്റ് അംബാസിഡറായി ബോളിവുഡ് താരം അമീര്‍ ഖാനെ കൊണ്ടുവരാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രമം. ഇക്കാര്യം മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിനകം തന്നെ അമീറിനെ അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

അമീര്‍ ഖാന്‍ സമ്മതിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എങ്കിലും അംബാസിഡര്‍ സ്ഥാനം സംബന്ധിച്ച് മറ്റ് ബോളിവുഡ് താരങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ക്ഷേമമന്ത്രി ശിവാജിറാവു മോഗി പറഞ്ഞു.

Ads By Google

ഒക്ടോബര്‍ 2 ന് പൂനെയില്‍ വെച്ചാണ് ലഹരിവിമുക്ത കാമ്പെയ്‌നിന്റെ ഭാഗമായുള്ള ആദ്യ സമ്മേളനം നടക്കുക. സാഹിത്യകാരന്മാരും കലാകാരന്മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

നാടകങ്ങളിലൂടെയും, ലേഖനങ്ങളിലൂടെയും, മാധ്യമങ്ങളിലൂടെയും ലഹരിയ്‌ക്കെതിരെ ബോധവത്കരണം നടത്തുന്നവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും ചടങ്ങില്‍വെച്ച് വിതരണം ചെയ്യും.

‘ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് മദ്യാസക്തി കാരണം തകര്‍ന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഈ വിഷയത്തിലൂന്നിയുള്ള സാഹിത്യരചനകളോ നാടകങ്ങളോ കാണുന്നില്ല. എനിക്ക് തോന്നുന്നത് നിയമങ്ങളേക്കാള്‍ നാടകങ്ങള്‍ക്കും സാഹിത്യ രചനകള്‍ക്കും ചിത്രങ്ങള്‍ക്കും ജനങ്ങളെ ബോധവത്കരിക്കാന്‍ കഴിയുമെന്നാണ്’. അദ്ദേഹം പറഞ്ഞു.

Advertisement