എഡിറ്റര്‍
എഡിറ്റര്‍
അഞ്ചുവയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു; സംഭവം പുറത്തറിയാതിരിക്കാന്‍ മുത്തശ്ശി കുട്ടിയെ കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ചു
എഡിറ്റര്‍
Monday 22nd May 2017 10:37am

നാസിക്: മദ്യ ലഹരിയില്‍ അഞ്ചു വയസ്സുകാരി മകളെ ബലാത്സംഗം ചെയ്ത 26കാരനെ രക്ഷിക്കാന്‍ കുട്ടിയെ കൊലപ്പെടുത്തി മുത്തശ്ശി വഴിയരികില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം.

അജ്ഞാതര്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം വഴിയരികില്‍ ഉപേക്ഷിച്ചെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരത വെളിവായത്. പൊലീസ് ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയായിരുന്നു.

ഡോഗ് സ്‌കോഡിന്റെ അന്വേഷണത്തില്‍ പ്രതികള്‍ കുട്ടിയുടെ അച്ഛനും മുത്തശ്ശിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നല്‍കിയ പരസ്പര വിരുദ്ധമായ മറുപടി കുറ്റവാളികളെ കുടുക്കുകയും ചെയ്തു.


Must Read: ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് രണ്ടു കുഞ്ഞുങ്ങളെ നഗ്നരാക്കി ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചു 


പ്രതികളെ അറസ്റ്റുചെയ്ത് വിശദമായി ചോദ്യം ചെയ്യുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ കുറ്റം സമ്മതിക്കുകയും ഇതേത്തുടര്‍ന്ന് പൊലീസിയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു.

വിവാഹച്ചടങ്ങ് കഴിഞ്ഞ് മദ്യ ലഹരിയില്‍ വന്ന അച്ഛന്‍ മകളെ ബലാത്സംഗംം ചെയ്യുകയായിരുന്നുവെന്നും ചെറുമകളെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് സത്യം പുറത്തറിയാതിരിക്കാന്‍ മുത്തശ്ശി കുട്ടിയെ കൊന്നതിന് ശേഷം ഇസഡ്.പി പ്രൈമറി സ്‌കുളിന് പുറകില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുമാണ് പൊലീസ് ഫറയുന്നത്.


Also Read: തന്റെ മകനെ കുടുക്കിയതാണ്; മകനോട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിവൈരാഗ്യമുണ്ട്: ശ്രീഹരി സ്വാമിയുടെ അമ്മ പറയുന്നു 


സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതികള്‍ക്കെതിരെ രംഗത്ത് വരികയും വാനി-നാസിക് പാത ഉപരോധിക്കുകയും ചെയ്തു.

Advertisement