എഡിറ്റര്‍
എഡിറ്റര്‍
രണ്ടു കോടിയുടെ സ്വത്ത് മക്കള്‍ക്ക് നല്‍കിയ വൃദ്ധദമ്പതികള്‍ നിത്യച്ചെലവിനായി പാടത്ത് പണിയെടുക്കുന്നു
എഡിറ്റര്‍
Tuesday 30th May 2017 8:23pm

പൂനെ: 19 ഏക്കര്‍ കൃഷി ഭൂമി, സമൂഹത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം നല്ല രീതിയില്‍ കഴിയുകയായിരുന്ന ബാബന്‍ ദിവേകര്‍ സ്വപ്‌നത്തില്‍ പോലും സ്വന്തം മക്കളില്‍ നിന്ന് ഇത്തരമൊരു സ്ഥിതി നേരിടേണ്ടി വരുമെന്ന് കരുതിയുട്ടാണ്ടാവില്ല. താന്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ മക്കള്‍ക്ക് വീതം വച്ച് നല്‍കിയ ആ അച്ഛനിന്ന് കുടുംബം നോക്കുന്നതിനായി പാടത്ത് പണിക്കു പോവുകയാണ്.


Also read   താന്‍ മത്സരിച്ചത് എസ്.എഫ്.ഐയുടെ പാനലില്‍ തന്നെ; എ.ബി.വി.പിയുടെയും എസ്.എഫ്.ഐയുടെയും അവകാശ വാദങ്ങള്‍ക്ക് വ്യക്തതയുമായി സി.കെ വിനീത്


എന്നാല്‍ സ്വത്തുക്കള്‍ ലഭിച്ച മക്കള്‍ ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ അച്ഛനെയും അമ്മയെയും മറക്കുകയായിരുന്നു. മക്കള്‍ വാക്കു പാലിക്കാതെ വന്നതോടെ 75ാം വയസില്‍ അന്യരുടെ പാടത്ത് പണിക്കു പോവുകയാണ് ഈ വൃദ്ധദമ്പതികള്‍. മക്കള്‍ തിരിഞ്ഞു നോക്കാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിച്ചിരിക്കുകയാണിവരിപ്പോള്‍.


Dont miss ‘ബീഫ് കഴിക്കുന്ന എല്ലാവരെയും കൊല്ലും’; മദ്രാസ് ഐ.ഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം


മഹാരാഷ്ട്രയിലെ ഷിര്‍പൂര്‍ സ്വദേശികളാണ് ബാബന്‍ ദിവേകറും ഭാര്യ സരസ്വതിയും. മക്കളായ ബാലസാഹബ്, കിസാന്‍, ചന്ദ്രകാന്ത് എന്നിവര്‍ക്കാണ് 19 ഏക്കര്‍ വരുന്ന തന്റെ സ്ഥലം ബാബന്‍ വീതിച്ചു നല്‍കിയത്. വീതം വയ്പ്പ് കഴിഞ്ഞ് ആദ്യത്തെ രണ്ട് മാസം മക്കള്‍ കൃത്യമായി തുക നല്‍കിയിരുന്നെങ്കിലും അതിനു ശേഷം കാശൊന്നും ലഭിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.

‘മക്കളെ വളര്‍ത്താന്‍ താന്‍ വളരെയേറെ കഷ്ടപ്പെട്ടു. മൂത്ത മകന്‍ അദ്ധ്യാപകനാണ്, മാസം 50000 രൂപ അവന്‍ സമ്പാദിക്കുന്നുണ്ട്. മറ്റ് രണ്ട് പേരും നല്ല നിലയില്‍ തന്നെയാണ്. ക്ഷയരോഗിയായ തനിക്ക് മരുന്നിനു തന്നെ മാസം 3000 രൂപയോളമാകും. മറ്റുള്ളവരുടെ പാടത്ത് പണിയെടുക്കുന്ന തങ്ങള്‍ ജോലി ഇല്ലാത്ത അവസരങ്ങളില്‍ ഭക്ഷണത്തിനായി തെരുവില്‍ യാചിക്കുകയാണ് ഇപ്പോള്‍്’ ബാബന്‍ ദിവേകര്‍ പറയുന്നു.


You must read this  യാത്രാരേഖകളില്ല; ആറു വയസ്സുകാരനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു; കുട്ടിയെ ഒറ്റയ്ക്കാക്കി സംഘം യാത്രതിരിച്ചു


Advertisement