Categories

ബച്ചനൊപ്പം വേദി പങ്കിട്ടതിനെച്ചൊല്ലി മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ വിവാദം

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനെ അംബാഡിഡറാക്കുന്നത് സംബന്ധിച്ച് കേരളത്തില്‍ വിവാദം പുകയുന്നതിനിടെ ബച്ചനുമായി വേദി പങ്കിട്ടതിനെച്ചൊല്ലി മഹാരാഷ്ട്ര കോണ്‍ഗ്രസ് പാര്‍ട്ടിയിലും കടുത്ത അഭിപ്രായ വത്യാസം.

മുംബൈയിലെ ബാന്ദ്രെ-വോര്‍ളി പാലത്തിന്റെ രണ്ടാം പാതയുടെ ഉദ്ഘാടനച്ചടങ്ങിന് ബച്ചനെ ക്ഷണിച്ചതാണ് വിവാദമായിരിക്കുന്നത്. പരിപാടിയില്‍ നിന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് വിട്ട് നിന്നു. ബച്ചനൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ വേദി പങ്കിട്ടതിനെതിരെ കോണ്‍ഗ്രസ്, എന്‍ സി പി കക്ഷികളിലെ ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നിരിക്കയാണ്.

കേരളത്തില്‍ ബച്ചനെ ടൂറിസം അംബാസിഡറാക്കാനുള്ള നീക്കത്തെ സി പി ഐ എം കേന്ദ്ര നേതൃത്വം തടഞ്ഞത് വിവാദമായിരുന്നു. ഗുജറാത്ത് സംസ്ഥാനത്തിന്റെ അംബാസിഡറായ ബച്ചനെ കേരളത്തിന്റെ അംബാസിറാക്കാന്‍ പാടില്ലെന്നായിരുന്നു സി പി ഐ എം നിലപാട്. ബച്ചനെ അംബാസിഡറായി ക്ഷണിച്ച ശേഷം പിന്നീട് ഒഴിവാക്കിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസും ബി ജെ പിയും ആരോപിക്കുന്നത്.

എന്നാല്‍ ഗുജറാത്ത് സംസ്ഥാനത്തിന്റെ അംബാസിഡറായ ബച്ചനെ ഇത്തരം പരിപാടിയിലേക്ക് ക്ഷണിച്ചതിനെതിരെയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വവും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. പരിപാടിയിലേക്ക ബച്ചനെ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍രിന് പരാതി നല്‍കാനൊരുങ്ങുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

‘ ബച്ചന്‍ വേദിയിലുണ്ടാവുമെന്ന് തനിക്ക് നേരത്തെ അറിവി്‌ലലായിരുന്നുവെന്ന് മുഖ്യമന്ത്രി അശോക് ചവാന്‍ വ്യക്തമാക്കി. ‘ ക്ഷണക്കത്തില്‍ ബച്ചന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഗുജറാത്ത് സംസ്ഥാനത്തിന്റെ അംബാസിഡറായ ഒരാള്‍ അവിടെയുണ്ടാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ബച്ചന്‍ ഉണ്ടാവുമെന്ന് അറിയുകയായിരുന്നെങ്കില്‍ ഞാന്‍ ചടങ്ങില്‍ പങ്കെടുക്കുമായിരുന്നില്ല’-ചവാന്‍ വ്യക്തമാക്കി.

ബച്ചനും മോഡിയും സി പി ഐ എമ്മും

അംബാസിഡര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് മോശം: ബച്ചന്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.