എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് അത്ഭുതകരമായി
എഡിറ്റര്‍
Thursday 25th May 2017 1:23pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. ഹെലികോപ്റ്ററിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ലാത്തൂരില്‍ ഇടിച്ചിറക്കുകയായിരുന്നു.

ലാത്തൂരില്‍ ഞങ്ങളുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും കൊണ്ട് താനും തന്റെ സംഘത്തിലുണ്ടായിരുന്നവരും സുരക്ഷിതരാണ്. ഭയപ്പെടാന്‍ ഒന്നുമില്ല’ഫഡ്‌നാവിസ് ട്വിറ്ററില്‍ കുറിച്ചു.


Dont Miss ശരീരത്തിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നി; ഉണര്‍ന്ന് നോക്കുമ്പോള്‍ കിടക്കയുടെ അറ്റത്ത് ഒരാള്‍; തൃശൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ ദുരനുഭവം വെളിപ്പെടുത്തി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി 


വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ പെട്ടെന്ന് ഇടിച്ചിറക്കുകയായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ അപായമൊന്നും സംഭവിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴു വര്‍ഷത്തോളം പഴക്കമുള്ള ഹെലികോപ്റ്ററില്‍ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. ചേതന്‍ പതക് എന്ന സഹയാത്രികന് ചെറിയ പരുക്കുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.

Advertisement