എഡിറ്റര്‍
എഡിറ്റര്‍
ബസില്‍ യുവതിയെ ബലമായി ചുംബിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍
എഡിറ്റര്‍
Wednesday 5th July 2017 12:20pm

മുംബൈ: ഓടുന്ന ബസില്‍ യുവതിയെ ബലമായി ചുംബിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് അറസ്റ്റില്‍. രവീന്ദ്ര ബന്‍വാദെയാണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. തന്നെ ബന്‍വാദെ പീഡിപ്പിച്ചെന്നു കാട്ടി യുവതി പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ബി.ജെ.പി നേതാവ് അറസ്റ്റിലായത്.

ജൂണ്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. ബസില്‍ മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തിലായിരുന്നു ഇയാള്‍ യുവതിയെ അധിക്ഷേപിച്ചത്. യാത്രക്കാരിലൊരാള്‍ ഇത് മൊബൈലില്‍ ചിത്രീകരിക്കുകയയായിരുന്നു. ചുംബിക്കുന്ന ദൃശ്യങ്ങള്‍ ബസിലെ സി.സി.ടി.വി ക്യാമറകളിലും പതിഞ്ഞിരുന്നു.


Also Read: ‘ഞാന്‍ മുസ്‌ലീമാണ്, അതുകൊണ്ട് കൊല്ലപ്പെടുമെന്ന ഭയമാണ്’ ബുര്‍ഖ ധരിച്ച് യാത്രചെയ്തതിന് പിടിയിലായ എഞ്ചിനിയര്‍ പറയുന്നു


ദൃശ്യങ്ങള്‍ വൈറലായതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിനുശേഷം ബന്‍വാദെ ഒളിവില്‍ പോയിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തത്.

വിവാഹവാഗ്ദാനം നല്‍കിയാണ് രവീന്ദ്ര ബന്‍വാദെ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ജോലി വാങ്ങിച്ച് നല്‍കാമെന്ന വാഗ്ദാനവും അയാള്‍ നല്‍കിയിരുന്നെന്ന് യുവതി ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്‍വാദെയെ അറസ്റ്റു ചെയ്തത്.


Don’t Miss: ‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും’ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തോട് ഇന്നസെന്റ്


 

Advertisement