എഡിറ്റര്‍
എഡിറ്റര്‍
ബീഫ് നിരോധിക്കുകയല്ല നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്; ബി.ജെ.പി നേതാവ്
എഡിറ്റര്‍
Tuesday 30th May 2017 8:48am

ന്യൂദല്‍ഹി: ബീഫ് നിരോധനത്തിനെതിരെ ബി.ജെ.പിയില്‍ ഭിന്നത. മേഘാലയയില്‍ ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ വ്യക്തമാക്കി.

അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബീഫ് നിരോധിക്കില്ലെന്ന് ബി.ജെ.പിയുടെ ഗാരോ ഹില്‍ ഭാരവാഹികള്‍ പറഞ്ഞു. മേഘാലയയിലെ ഭൂരിപക്ഷം ബിജെപി നേതാക്കളും ബീഫ് കഴിക്കുന്നവരാണ്.

ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് തുറ ബി.ജെ.പി പ്രസിഡന്റ് ബെര്‍ണാര്‍ഡ് എം. മറാക്ക് പറഞ്ഞു.

ഗാരോയിലെ ജനത്തിന്റെ ദൈനംദിന കാര്യങ്ങളിലൊന്നാണ് ബീഫ് ഉണ്ടാക്കുന്നതും കഴിക്കുന്നതും. അതിനാല്‍ തന്നെ അധികാരത്തിലെത്തിയാല്‍ കുറഞ്ഞവിലയ്ക്ക് നല്ല ബീഫ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Dont Miss കേരളം ഒറ്റക്കെട്ടായി എതിര്‍ത്തപ്പോള്‍ മോദി വഴങ്ങി; കശാപ്പ് നിരോധനത്തിന്റെ പട്ടികയില്‍ നിന്ന് പോത്തിനെ മാത്രം ഒഴിവാക്കാന്‍ ഒടുവില്‍ കേന്ദ്രതീരുമാനമെന്ന് റിപ്പോര്‍ട്ട് 


ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവില്‍ കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ടുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ഭാഗികമായി തിരുത്താന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായി സര്‍ക്കാറിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയ കന്നുകാലികളുടെ പട്ടികയില്‍ നിന്ന് പോത്തിനെ ഒഴിവാക്കി കൊണ്ടുള്ള ഭേദഗതിയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. അതേസമയം പശു, കാള, ഒട്ടകം തുടങ്ങിയ ജീവികള്‍ പട്ടികയില്‍ തുടരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കശാപ്പ് നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

വന്‍പ്രതിഷേധങ്ങള്‍ക്കാണ് ഉത്തരവ് വഴി തുറന്നത്. കേരളത്തില്‍ മാത്രമാണ് കേന്ദ്ര തീരുമാനത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളും ചര്‍ച്ചകളും നടന്നത്. അതിനാല്‍ തന്നെ കേരളം നടത്തിയ പ്രക്ഷോഭങ്ങളാണ് ഉത്തരവ് തിരുത്താന്‍ കേന്ദ്രത്തെ നിര്‍ബന്ധിതരാക്കിയത്. പട്ടികയില്‍ നിന്ന് പോത്തിനെ ഒഴിവാക്കുന്നതോടെ രാജ്യത്ത് ബീഫ് ലഭ്യത പഴയത് പോലെ തന്നെയാകും എന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കാര്യത്തിന്‍മേലുള്ള കേന്ദ്രത്തിന്റെ കടന്നു കയറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആയിരക്കണക്കിന് കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നത് മാംസാഹാരത്തില്‍ നിന്നാണെന്നും പിണറായി മോദിയെ അറിയിച്ചിരുന്നു.

Advertisement