Categories

പ്രാദേശിക വാദവുമായി കോണ്‍ഗ്രസും; പുറം നാട്ടുകാര്‍ക്ക്‌ ടാക്‌സി ലൈസന്‍സില്ല

മുംബൈ: മഹാരാഷ്ട്രക്കാരല്ലാത്തവര്‍ക്ക് ഇനി മുതല്‍ സംസ്ഥാനത്ത് ടാക്‌സിയോടിക്കുന്നതിന് അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. 15 വര്‍ഷം മഹാരാഷ്ട്രയില്‍ സ്ഥിര തമാസമുള്ളവര്‍ക്കും മറാഠി ഭാഷ പഠിച്ചവര്‍ക്കും മാത്രമേ ഇനി ടാക്‌സി പെര്‍മിറ്റ് നല്‍കുകയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

ഇന്ന് മഹാരാഷ്ട്ര മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നിലവില്‍ പെര്‍മിറ്റുള്ള 35,000 പേര്‍ക്ക് പുതിയ നിയമം ബാധകമല്ലെങ്കിലും പുതുതായി പെര്‍മിറ്റ് നല്‍കുമ്പോള്‍ ഇത് അനുസരിച്ചായിരിക്കും അനുമതി നല്‍കുക.

മഹാരാഷ്ട്രയ്ക്കു പുറത്തു നിന്നുള്ളവര്‍ക്കു കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം. ഇതുപ്രകാരം മഹാരാഷ്ട്രക്കാരല്ലാത്തവര്‍ക്ക് ഇനി മുതല്‍ ടാക്‌സി ലൈസന്‍സ് ലഭിക്കാത്ത സ്ഥിതി വരും. ഉത്തര്‍പ്രദേസില്‍ നിന്നുള്ള നിരവധി നിന്നുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ മഹാരാഷ്ട്രയിലുണ്ട്. ഇതിന് പുറമെ പഞ്ചാബ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഡ്രൈവര്‍മാരായുണ്ട്. സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണിവര്‍.

പുതിയ തീരുമാനത്തെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന സ്വാഗതം ചെയതു. രാജ് താക്കറയുടെ വീക്ഷണങ്ങളുടെ വിജയമാണിതെന്ന് എം എന്‍ എസ് അവകാശപ്പെട്ടു. സംസ്ഥാനത്ത് എം എന്‍ എസ് ഉയര്‍ത്തിക്കൊണ്ട് വന്ന ശക്തമായ പ്രാദേശിക വാദത്തിന് ബലം നല്‍കുന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.