എഡിറ്റര്‍
എഡിറ്റര്‍
മഹാരാജാസ് കോളേജ്
എഡിറ്റര്‍
Wednesday 13th February 2013 10:55am

കോളേജും ക്യാമ്പസ് ആഘോഷവും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരലും ഒരിക്കല്‍ കൂടി സിനിമയാകുന്നു. പുതുമുഖ സംവിധായകന്‍ മുഹമ്മദ് ബഷീര്‍ സംവിധാനം ചെയ്യുന്ന മഹാരാജാസ് കോളജ് എന്ന ചിത്രത്തിലാണ് ക്യാമ്പസ് വിഷയമാകുന്നത്.

Ads By Google

എറണാകുളം മഹാരാജാസ് കോളജില്‍ 1997ല്‍ പഠിച്ചിറങ്ങിയവരുടെ പുനഃസമാഗമമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയസൂര്യയും അനൂപ് മേനോനും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.

അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സിദ്ധാര്‍ഥ്, സൈജു കുറുപ്പ്, ടിനി ടോം, അരുണ്‍, നന്ദു, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജ് ഫെയിം ഹണി റോസ്, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്.

Advertisement