എഡിറ്റര്‍
എഡിറ്റര്‍
മഹാരാജാസ് കസേര കത്തിക്കല്‍: മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
എഡിറ്റര്‍
Monday 30th January 2017 8:51pm

maharajaschair


ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്യാമ്പസില്‍ ഒന്നിച്ചിരിക്കുന്നക്കുന്നതിനെതിരെ പ്രിന്‍സിപ്പല്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളായിരുന്നു കസേര കത്തിക്കലിലേക്ക് നയിച്ചത്.


കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പളിന്റെ കസേര കത്തിച്ച സംഭവത്തില്‍  മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ പ്രജിത്ത്, രോഹിത്ത്, മുഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.


Also read ‘പുതുതായി വന്നതല്ലേ.. കൈത്തരിപ്പ് തീര്‍ത്തതായിരിക്കും’ മൂത്രമൊഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിയെ തല്ലിയതിനെ പൊലീസ് ന്യായീകരിച്ചത് ഇങ്ങനെ


നേരത്തെ കസേര കത്തിച്ച നടപടി വിവാദമായതിനെ തുടര്‍ന്ന് മൂവര്‍ക്കെതിരെയും എസ്.എഫ്.ഐ നടപടിയെടുത്തിരുന്നു. പരാതിയിന്മേല്‍ അറസ്റ്റു വൈകുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്യാമ്പസില്‍ ഒന്നിച്ചിരിക്കുന്നക്കുന്നതിനെതിരെ പ്രിന്‍സിപ്പല്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളായിരുന്നു കസേര കത്തിക്കലിലേക്ക് നയിച്ചത്. കഴിഞ്ഞ 19നായിരുന്നു പ്രതിഷേധത്തെ സമരത്തിനൊടുവില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര ക്യാമ്പസിനു പുറത്തു കൊണ്ടുവന്ന് കത്തിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. പൊതു മുതല്‍ നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ്.

Advertisement