കോഴിക്കോട്: എം.ആര്‍ ഗ്രൂപ്പ് മഹര്‍ ഇറ്റാലിയന്‍ സില്‍വര്‍ ജ്വല്ലറി മാവൂര്‍ റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത പി മുഹമ്മദ് സിനാനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആദ്യവില്‍പ്പന താരറാണിയായി തിരഞ്ഞെടുക്കപ്പെട്ട അമ്പിളി പി സോമന്‍ എം.എസ്.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എഞ്ചിനീയര്‍ മമ്മദ് കോയക്ക് നല്‍കി നിര്‍വ്വഹിച്ചു.

എം.ആര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ടി.വി മരക്കാര്‍ ഹാജി, ചെയര്‍മാന്‍ ടി.വി മുസ്തഫ, ഡയരക്ടര്‍ സാദിഖലി ടി.വി, റിട്ട.എസ്.പി സുബൈര്‍, ഒജിന്‍ ഫുഡ്‌സ് ഡയരക്ടര്‍ ഫൗസിര്‍, അബ്ദുല്‍ ജബ്ബാര്‍ പങ്കെടുത്തു