എഡിറ്റര്‍
എഡിറ്റര്‍
‘കൃഷ്ണനേക്കാള്‍ വലിയ സൈക്യാട്രിസ്റ്റില്ല; ഇന്ത്യയില്‍ മന:ശാസ്ത്ര ചരിത്രം ആരംഭിക്കുന്നത് അര്‍ജുനനെ കൃഷ്ണന്‍ കൗണ്‍സില്‍ ചെയ്തതോടെ’: ഐ.എം.എ പ്രസിഡണ്ട്
എഡിറ്റര്‍
Wednesday 26th July 2017 5:50pm

ന്യൂഡല്‍ഹി: മാനസിക പ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും നല്ല നിര്‍ദ്ദേശങ്ങള്‍ മഹാഭാരതത്തിലുണ്ടെന്നും ശ്രീ കൃഷ്ണനാണ് ആദ്യത്തെ മന:ശാസ്ത്രജ്ഞനെന്നും ഐ.എം.എ പ്രസിഡണ്ട് കെ.കെ അഗര്‍വാള്‍.

മഹാഭാരതയുദ്ധം തുടങ്ങുന്നതിന് മുമ്പ് അര്‍ജുനനെ കൃഷ്ണന്‍ കൗണ്‍സില്‍ ചെയ്തതോടെയാണ് ഇന്ത്യയില്‍ മന:ശാസ്ത്ര ചരിത്രം ആരംഭിക്കുന്നത്. ‘ ദി ഇക്വേറ്റര്‍ ലൈന്‍’മാഗസിന്റെ മാനസികോരോഗ്യത്തെക്കുറിച്ചുള്ള ലക്കത്തിലാണ് അഗര്‍വാളിന്റെ പരാമര്‍ശം.

വേദങ്ങളുമായി ഇടപഴകുന്നത് മാനസികാരോഗ്യത്തെ പരിപോഷിപ്പിക്കുമെന്നും മനസ്സിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറയുന്നു.


Also Read:  ധവാനെ ചാടിപ്പിടിക്കാന്‍ ശ്രമിച്ച ഗുണരത്‌നയ്ക്ക് ഗുരുതര പരിക്ക്; വേദന സഹിക്കാന്‍ വയ്യാതെ പുളഞ്ഞ് ലങ്കന്‍ താരം, വീഡിയോ കാണാം 


വേദകാലത്തെ ഇന്ത്യയില്‍ ആന്റി ഡിപ്രസന്റുകളെക്കുറിച്ച് ആര്‍ക്കുമറിയില്ലായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിയും മനസിനു കുളിരേകുന്ന കാഴ്ചകളുമുള്ളതിനാല്‍ അതിന്റെ ആവശ്യവുമില്ലായിരുന്നു. എന്നാല്‍ ഇന്ന് മരുന്നുകളുടെ മിശ്രണമാണ് മാനസികാരോഗ്യം നിര്‍ണയിക്കുന്നത്.

‘പരമശിവനാണ് കോപം നിയന്ത്രിക്കാന്‍ വേദങ്ങളെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചത്. മനസ്സില്‍ വിരോധം നിറയുമ്പോള്‍ അത് കണ്ഠത്തില്‍ സംഭരിക്കുകയും അല്‍പ്പ സമയം കഴിഞ്ഞ് അതിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.’ ‘വേദകാലഘട്ടത്തിലെ മന:ശാസ്ത്ര ചികിത്സ’ എന്ന ലേഖനത്തിലാണ് അഗര്‍വാളിന്റെ പരാമര്‍ശം.

Advertisement