കൊച്ചി: കൊല്‍ക്കത്ത കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡെപോസിറ്റ് സ്വീകരിക്കാത്ത ബാങ്കിങേതര പണമിടപാടു സ്ഥാപനമായ(എന്‍ബിഎഫ്‌സി)മാഗ്മ ഫിന്‍കോര്‍പ് ലിമിറ്റഡ് 2012 സാമ്പത്തിക വര്‍ഷത്തെ കേരളത്തിലെ വികസന ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 2012ല്‍ റീട്ടെയ്ല്‍ ലോണില്‍ 50 ശതമാനം അധികം ചെലവഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ കണ്ണൂരില്‍ പുതിയ ബ്രാഞ്ച് ആരംഭിക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ട്. നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലായി മാഗ്മയ്ക്ക് കേരളത്തില്‍ ആറു ബ്രാഞ്ചുകളുണ്ട്.

”കേരളത്തിലെ അസ്ഥിര സാമ്പത്തിക വിഭാഗങ്ങള്‍ക്ക് വായ്പ നല്‍കുന്നത് തുടരും. സംസ്ഥാനത്ത് കൂടുതല്‍ വളര്‍ച്ച നേടുകയാണ് ലക്ഷ്യം. ഈ രംഗത്ത് വിപണിയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കും. വന്‍ വളര്‍ച്ച നേരിടാന്‍ ആവശ്യമായ മനുഷ്യ ശേഷിയും വര്‍ദ്ധിപ്പിക്കും.” മാഗ്മ ഫിന്‍കോര്‍പ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ദ്രുബാഷിഷ് ഭട്ടാചാര്യ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ വളര്‍ച്ചയുടെ ആവേശം ഉള്‍കൊണ്ട് സംസ്ഥാനത്തിന് പ്രത്യേക വളര്‍ച്ചാ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. 2011 ല്‍ 249 കോടി ചെലവഴിച്ചു. 2010നെ അപേക്ഷിച്ച് ഇത് 78 ശതമാനം അധികമാണ്. കാര്‍, വാണീജ്യ വാഹനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയ്ക്കുള്ള വായ്പകളില്‍ യാഥാക്രമം 114%, 77%, 31% വളര്‍ച്ച കണ്ടു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ആദ്യ മൂന്ന് മാസം) അവതരിപ്പിച്ച ‘സുവിധ’ (റീ ഫൈനാന്‍സ്) മികച്ച തുടക്കം കുറിച്ചു. സംസ്ഥാനത്ത് മാഗ്മയുടെ വളര്‍ച്ചയ്ക്ക് സുവിധ നിര്‍ണായക പങ്കുവഹിക്കും. കാര്യക്ഷമമായ മാര്‍ക്കറ്റിങിലൂടെയാണ് കമ്പനി വളര്‍ച്ച നേടിയത്. മേഖലയില്‍ വിപണിയുടെ വളര്‍ച്ചയ്ക്കും ഇത് വഴിയൊരുക്കി. ഗ്രാമീണ വിപണികളില്‍ കൂടി ശ്രദ്ധയുന്നുന്നതു വഴി എല്ലാവര്‍ക്കും തുല്ല്യ അവസരങ്ങള്‍ നല്‍കുക എന്ന കമ്പനിയുടെ അടിസ്ഥാന തത്ത്വമാണ് പ്രാവര്‍ത്തികമാകുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനി 70 ശതമാനം വളര്‍ച്ച കൈവരിച്ചു കഴിഞ്ഞു. ട്രാക്ക്റ്റര്‍, കാര്‍, വാണീജ്യ വാഹനങ്ങള്‍ എന്നിവയ്ക്കുള്ള വായ്പകളിലെല്ലാം വളര്‍ച്ച കണ്ടു.

”വായ്പകളുടെ പ്രാഥമിക വില്‍പനയില്‍ തന്നെ കഴിഞ്ഞ നിരവധി പാദങ്ങളില്‍ മികച്ച വളര്‍ച്ച കണ്ടു. ഇത് തുടരുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടെ ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ ഗ്രാമീണ-അര്‍ധ നഗര വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷ.” ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു. കാര്‍, വാണിജ്യ വാഹനങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള വായ്പകള്‍ കൂടാതെ സുവിധ പോലുള്ള ഉല്‍പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദശകം മുമ്പ് ആരംഭിച്ച കമ്പനി ബോംബെ , നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2.5 ലക്ഷം ഇടപാടുകാരുള്ള മാഗ്മയ്ക്ക് 11030 കോടിയുടെ മാനേജ്‌മെന്റ് ആസ്ഥിയുണ്ട്. 20 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 172 ബ്രാഞ്ചുകളും 5050 ജീവനക്കാരുമുണ്ട്.