എഡിറ്റര്‍
എഡിറ്റര്‍
മജിസ്‌ട്രേറ്റ് പറയുന്നത് പച്ചക്കള്ളം: അഡ്വ. ഫെനി
എഡിറ്റര്‍
Tuesday 12th November 2013 9:04pm

saritha-new

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത. എസ്. നായരുടെ മൊഴിയുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് എന്‍. വി രാജു കള്ളം പറയുകയാണെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍.

തന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് സരിത പറഞ്ഞതായി മജിസ്‌ട്രേറ്റ് മൊഴി നല്‍കിയിരുന്നു.

സരിത ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ഫെനി പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ പുതിയ മൊഴിക്കു പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്നും ഫെനി പറഞ്ഞു.

സരിത തന്റെ മൊഴിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ ആദ്യനിലപാട്.

സോളാര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താത്തതിന് ഹൈക്കോടതി മജിസ്‌ട്രേറ്റില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ചില കാര്യങ്ങള്‍ തനിക്ക് കോടതിയെ ബോധിപ്പിക്കാനുണ്ടെന്ന് സരിത അറിയിച്ചെങ്കിലും മൊഴി രേഖപ്പെടുത്താതിരുന്നതിന് കാരണമെന്തെന്ന് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement