തിരുവനന്തപുരം: സുപ്രീംകോടതി അനുവദിക്കുകയാണെങ്കില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്തൊക്കെയാണ് താന്‍ പ്രവചിക്കാമെന്ന് മജീഷ്യന്‍ സാമ്രാജ്. ക്ഷേത്രത്തിലെ ബി നിലവറ തുറക്കാതെ അതില്‍ എന്തൊക്കെയുണ്ടെന്ന് പറയാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി അനുവദിക്കുകയാണെങ്കില്‍ നിലവറയിലുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സീല്‍ ചെയ്ത് കോടതി നിയമിച്ച സി.വി ആനന്ദബോസ് കമ്മിറ്റിക്കു മുന്നില്‍ വയ്ക്കാന്‍ തയ്യാറാണ്. തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗങ്ങളുടെയും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ലിസ്റ്റ് ആനന്ദബോസിന് കൈമാറാമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനം മാറ്റല്‍ മാജികാണ് ഇവിടെ താന്‍ ഉപയോഗിക്കുക. അല്ലാതെ തനിക്ക് ത്രികാല ജ്ഞാനമുള്ളത് കൊണ്ടൊന്നുമല്ല പ്രവചനം നടത്താമെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.