എഡിറ്റര്‍
എഡിറ്റര്‍
അടിവാരത്തെ അക്രമം: പിന്നില്‍ മാഫിയകളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 15th November 2013 11:27pm

kozhikkode

കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ കോഴിക്കോട് അടിവാരത്ത് നടന്ന വ്യാപകമായ അക്രമത്തിന് പിന്നില്‍ മാഫിയകളെന്ന് പോലീസ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നില്‍ മണല്‍ ക്വാറി മാഫിയകളാണെന്നാണ് ഇന്റലിജെന്‍സിന്റെ പ്രാധമിക നിഗമനം.  അടിവാരത്ത് നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും റിപ്പേര്‍ട്ടില്‍ പറയുന്നു.

ഇന്റലിജന്‍സ് എ.ഡി.ജി.പി,  ഡി.ജി.പിക്ക് സമര്‍പ്പിച്ച പ്രാധമിക റിപ്പോര്‍ട്ടിലേതാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

രാത്രിയേറെ വൈകിയാണ് സ്ഥലത്തെ സംഘര്‍ഷാവസ്ഥക്ക് അയവു വന്നത്. മണിക്കൂറുകളോളം താറുമാറിലായ വയനാട്-കോഴിക്കോട് റൂട്ടിലെ ഗതാഗതം രാത്രിയോടെ പുനസ്ഥാപിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന സ്ഥലത്തെത്തിച്ചേര്‍ന്ന പോലീസ് സംഘം  പൂര്‍ണ്ണമായും പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് അക്രമികള്‍ പിന്‍വാങ്ങിയത്.
പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലിയില്‍ നടന്ന ഹര്‍ത്താലിനിടെയാണ് അടിവാരത്ത് വ്യാപക അക്രമം പൊട്ടിപുറപ്പെട്ടത്. അടിവാരത്ത് തമ്പടിച്ച നാട്ടുകാര്‍ കനത്ത അക്രമം അഴിച്ച് വിടുകയായിരുന്നു.

കലാപം നിയന്ത്രിക്കാനെത്തിയ എസ്.പി, ഡി.വൈ.എസ്.പി, റൂറല്‍ എസ്.പി എന്നിവര്‍ക്കതിരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സമരക്കാര്‍ തടഞ്ഞ് വച്ചു തകര്‍ത്തു.

തുടര്‍ന്ന് അക്രമം അഴിച്ചു വിട്ട ഹര്‍ത്താലനുകൂലികളെ പിരിച്ചുവിടാനായി പോലീസ് എട്ട് റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. ഇതിനായി പോലീസ് ഗ്രനേഡും പ്രയോഗിച്ചതായാണ് സൂചന.

സംഘര്‍ഷത്തില്‍ നാട്ടുകാരും പോലീസുകാരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Advertisement