മധുരൈ: തമിഴ്‌നാട്ടില്‍ പതിനെട്ടുകാരിയായ മകളെ കൊന്ന പിതാവ് പിടിയില്‍. കൊലപാതകത്തിന് സഹായിച്ച മൂന്നു പേരെയും പോലിസ് അറസ്റ്റ് ചെയ്തു. ഈ ആഴ്ച വിവാഹം നടക്കാനിരുന്ന യുവതിയെയാണ് പിതാവ് കൊലപ്പെടുത്തിയത്.

നിരവധി പ്രണയബന്ധങ്ങളുണ്ടായിരുന്ന യുവതിയുടെ ചെയ്തികളില്‍ പിതാവ് അസ്വസ്ഥനായിരുന്നു. ബന്ധു കൂടിയായ പുതിയ ഭര്‍ത്താവിനേട് മകള്‍ വിശ്വസ്തയായിരിക്കില്ലെന്ന് കരുതിയാണത്രെ നഴ്‌സടക്കം മൂന്നു പേരുടെ സഹായത്തോടെ പിതാവ് മകളെ കൊലപ്പെടുത്തിയതെന്നാണ് പോലിസ് പറയുന്നത്.

മരിക്കുന്നതിനു മുമ്പ് യുവതിയുടെ ചെവികളില്‍ ഇവര്‍ കീടനാശിനി ഒഴിച്ചതായും പോലിസ് പറഞ്ഞു.