ന്യൂയോര്‍ക്ക്: മാഡ്രിഡ് ഓപ്പണിന്റെ സെമിഫൈനലില്‍ റഫേല്‍ നദാല്‍ ചിരവൈരിയായ റോജര്‍ ഫെഡററെ നേരിടും. തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് ലോകടെന്നിസിലെ കരുത്തരായ ഇരുവരും മാഡ്രിഡ് ടെന്നിസിന്റെ സെമിയിലെത്തുന്നത്.

മൈക്കല്‍ ലോര്‍ദയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ സെമിയിലെത്തിയത്. സ്‌കോര്‍; 6-2,6-2. ശക്തമായ പോരാട്ടത്തിനൊടുവില്‍ റോബിന്‍ സോഡര്‍ലിംഗിനെ തറപറ്റിച്ചാണ് ഫെഡറര്‍ സെമിയില്‍ കടന്നത്. സ്‌കോര്‍; 7-6, (2), 6-4.

ഇതിന് മുമ്പുള്ള മല്‍സരങ്ങളില്‍ നദാലിനെ തോല്‍പ്പിച്ചത് ഗുണംചെയ്യുമെന്ന് റോജര്‍ ഫെഡറര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ നദാല്‍ കരുത്തനായ എതിരാളിയാണെന്നും ഒന്നും മുന്‍കൂട്ടിപ്രവചിക്കാനാവില്ലെന്നും സ്വിസ് താരം വ്യക്തമാക്കി.