എഡിറ്റര്‍
എഡിറ്റര്‍
എം.എല്‍.എമാര്‍ എവിടെയെന്ന് പൊലീസിനോട് മദ്രാസ് ഹൈക്കോടതി
എഡിറ്റര്‍
Friday 10th February 2017 11:37am

 

ചെന്നൈMadrass-High-court-2

 

 

ചെന്നൈ: എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ എവിടെയാണെന്ന് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേലാണ് മദ്രാസ് ഹൈക്കോടതി എം.എല്‍.എ മാര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിനു കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ഒളിവില്‍ താമസിപ്പിച്ച എം.എല്‍എമാരെ ഹാജരാക്കണമെന്നാണ് വിധിയില്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


Also read ‘മിസ്റ്റര്‍ ട്രംപ് അതൊന്നും നിങ്ങളുടെ അധികാര പരിധിയിലല്ല’: ട്രംപിനെ വിടാതെ കോടതി വിധികള്‍ 


 

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം തന്നെ നിര്‍ബന്ധിച്ച് രാജി വയ്പ്പിക്കുകയായിരുന്നെന്നും രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശശികല തനിക്ക് എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.


Dont miss തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസം 


130 എം.എല്‍.എമാരെ മൂന്ന് ബസുകളിലായാണ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. ചെന്നൈ കല്‍പാക്കം പൂവത്തൂര്‍ റോഡില്‍ മഹാബലിപുരത്തിനു സമീപമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്ന് പിന്നീട് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഒളിവില്‍ താമസിച്ച എം.എല്‍.എമാരില്‍ ശശികലാ വിരുദ്ധ മനോഭാവം ശക്തമാണെന്നും വാര്‍ത്തകളുണ്ട്. മൂത്രമൊഴിക്കുവാന്‍ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ എം.എല്‍.എ ഇവിടെ നിന്ന് രക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു. തങ്ങളെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ട് തടവിലുള്ള 129 എം.എല്‍.എമാരില്‍ 30 പേര്‍ നിരാഹാരം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വതന്ത്രരാക്കണമെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാരം.

Advertisement