തിരുവനന്തപുരം: മദ്രസാ അധ്യാപക ക്ഷേമനിധി പെന്‍ഷന് മന്ത്രിസഭ അംഗീകാരം നല്‍കി. അഞ്ച് വര്‍ഷം ക്ഷേമനിധി അംഗങ്ങളായവര്‍ക്ക് പ്രതിമാസം 500 രൂപ പെന്‍ഷനായി നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സച്ചാന്‍ കമ്മീഷന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്.