എഡിറ്റര്‍
എഡിറ്റര്‍
‘ബീഫ് കഴിക്കുന്ന എല്ലാവരെയും കൊല്ലും’; മദ്രാസ് ഐ.ഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം
എഡിറ്റര്‍
Tuesday 30th May 2017 7:47pm

ചെന്നൈ: കേന്ദ്രം സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ മദ്രാസ് ഐ.ഐ.ടി ക്യാംപസില്‍ നടത്തിയ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. മലപ്പുറം സ്വദേശിയും പി.എച്ച്.ഡി വിദ്യാര്‍ത്ഥിയുമായ സൂരജിനെയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്.


Also read താന്‍ മത്സരിച്ചത് എസ്.എഫ്.ഐയുടെ പാനലില്‍ തന്നെ; എ.ബി.വി.പിയുടെയും എസ്.എഫ്.ഐയുടെയും അവകാശ വാദങ്ങള്‍ക്ക് വ്യക്തതയുമായി സി.കെ വിനീത്


ഫെസ്റ്റില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഒരു കൂട്ടംവിദ്യാര്‍ത്ഥികള്‍ അക്രമം നടത്തിയത്. മര്‍ദ്ദനത്തില്‍ സൂരജിന്റെ വലതു കണ്ണിന് മാരകമായി പരുക്കേറ്റിട്ടുണ്ട്. സര്‍ക്കാര്‍ നയത്തിനെതിരെ കേരളത്തില്‍ വ്യാപകമായി നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായായിരുന്നു ചെന്നൈയിലെയും പ്രതിഷേധം.


Dont miss യാത്രാരേഖകളില്ല; ആറു വയസ്സുകാരനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു; കുട്ടിയെ ഒറ്റയ്ക്കാക്കി സംഘം യാത്രതിരിച്ചു

അതേസമയം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനും തമിഴ്നാട് സര്‍ക്കാറിനും കോടതി നോട്ടീസും അയച്ചു. രണ്ട് പേര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ മധുര ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. അതേസമയം മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ തമിഴ്നാട്ടില്‍ മാത്രമാണോ ബാധകം അതോ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

Advertisement