ചെന്നൈ: 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനും കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 4 വരെ വിശ്വാസ വോട്ടെടുപ്പ് പാടില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.


Also Read: കൊല്‍ക്കത്തയില്‍ തെലുങ്ക് നടി പീഡിപ്പിക്കപ്പെട്ടു; ആക്രമണം ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവെ


മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും പനീര്‍ ശെല്‍വം വിഭാഗത്തിനും തിരിച്ചടിയായിരിക്കുകയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. കോടതി ഉത്തരവോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞദിവസമായിരുന്നു ടി.ടി.വി ദിനകര പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ രാജി ആവശ്യപ്പെടുന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെയായിരുന്നു സ്പീക്കര്‍ ഡി.ധനപാലന്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിക്കെതിരെ ദിനകര വിഭാഗം മദ്രാസ് ഹൈക്കോടതിയ സമീപിച്ചതോടെയാണ് സ്റ്റേ വന്നിരിക്കുന്നത്.


Dont Miss: യു.പിയെ സ്വര്‍ഗമാക്കിയെന്ന് യോഗി; യോഗിയുടെ സ്വര്‍ഗത്തില്‍ ഓരോ പന്ത്രണ്ട് മണിക്കൂറിലും ഏറ്റുമുട്ടലെന്ന് കണക്കുകള്‍


വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ വിശദീകരണം നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു എം.എല്‍.എമാര്‍ക്കെതിരായ സ്പീക്കറുടെ നടപടി. പനീര്‍ശെല്‍വം പക്ഷവും പളനിസ്വാമി വിഭാഗവും ഒന്നായതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ തന്റെയൊപ്പം ചേര്‍ത്ത് ഭരണം അട്ടിമറിക്കാന്‍ ദിനകരന്‍ ശ്രമിച്ചത്.

എം.എല്‍എമാരെ കൊടകിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചായിരുന്നു ദിനകരന്‍ സര്‍ക്കാരിനെതിരെ നീങ്ങിയിരുന്നത്.