എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം: കേന്ദ്രസര്‍ക്കാരിനും പാര്‍ലമെന്ററികാര്യ വകുപ്പിനും വിമര്‍ശനം
എഡിറ്റര്‍
Thursday 16th August 2012 4:04pm

ചെന്നൈ: കൂടംകുളം പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനും പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.നാരായണസ്വാമിക്കും മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

കൂടംകുളം നിലയത്തിനെതിരായ ഹരജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ നിലയം കമ്മീഷന്‍ ചെയ്യുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് വേദനാജനകമാണെന്ന് കോടതി നിരീക്ഷിച്ചു.

Ads By Google

നിലയം പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നാരായണസ്വാമി നടത്തുന്ന പ്രഖ്യാപനങ്ങള്‍ കോടതിയെ അവഹേളിക്കുന്നുവെന്നും ജസ്റ്റിസുമാരായ പി.ജ്യോതിമണി, എസ്.ദുരൈസാമി എന്നിവര്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ മാത്രമാണ് അംഗീകരിക്കുന്നതെന്നും ഹൈക്കോടതി വിധികളെ അവഗണിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. ഈ മാസം 21ന് മുന്‍പ്  ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

Advertisement