ചെന്നൈ:  തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഉത്പന്നങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്ന ജയലളിതയുടെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി. ചീഫ് ജസ്റ്റിസ് ഹുലുവാദി. ജി രമേശ്, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജിയില്‍ ഇന്ന് വാദം കേള്‍ക്കും.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിത, ശശികല, ജെ. ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. കേസില്‍ ശശികലയടക്കമുള്ളവര്‍ ഇപ്പോള്‍ ജയിലിലാണ്.

ജയലളിതയ്ക്ക് വേണ്ടി സ്മാരകങ്ങള്‍ നിര്‍മിക്കരുതെന്നും ഹരജിയിലുണ്ട്.


Read more: സൈനികരുടെ ദയനീയ അവസ്ഥ തുറന്നു കാട്ടിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല; മോദിയോട് ചോദ്യങ്ങളുമായി തേജ്ബഹദൂര്‍ യാദവിന്റെ പുതിയ വീഡിയോ


ഡി.എം.കെ എം.എല്‍.എയായ ജെ.അന്‍പഴകന്‍, പട്ടാളി മക്കള്‍ കക്ഷി അഭിഭാഷകനായ കെ. ബാലു എന്നിവരാണ് കോടതിയെ സമീപിച്ചത്.  നിലവില്‍ ജയലളിതയുടെ പേരില്‍ നിരവധി പദ്ധതികളും ഉത്പന്നങ്ങളും തമിഴ്‌നാട് സര്‍ക്കാരിന് കീഴിലുണ്ട്.

അതേ സമയം അമ്മയുടെ ചിത്രം നീക്കാന്‍ ആവശ്യപ്പെട്ട ഡി.എം.കെ നേതാവ് സ്റ്റാലിനടക്കം മാപ്പു പറയണമെന്ന് എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടു.