എഡിറ്റര്‍
എഡിറ്റര്‍
ഒബാമയെ കറുത്ത മുസ്‌ലീം എന്ന് വിളിച്ചതിന് വിശദീകരണവുമായി മഡോണ
എഡിറ്റര്‍
Thursday 27th September 2012 4:12pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ കറുത്ത മുസ്‌ലിം എന്ന് വിശേഷിപ്പിച്ചതിന് കൂടുതല്‍ വിശദീകരണവുമായി ഗായിക മഡോണ രംഗത്തെത്തി.

ഒബാമയെ കറുത്ത മുസ്‌ലീമായി വിശേഷിപ്പിച്ചത് വലതുപക്ഷ വിഭാഗത്തെ പ്രകോപിപ്പിക്കാനാണെന്നാണ് മഡോണ നല്‍കുന്ന പുതിയ വിശദീകരണം.

Ads By Google

ഞാന്‍ ഒരു വിരോധാഭാസം ചൂണ്ടിക്കാട്ടുകയായിരുന്നു. പലരും കരുതുന്ന പോലെ അദ്ദേഹം ഒരു മുസ്‌ലീമല്ല. ഇനി ആണെങ്കില്‍ തന്നെ എന്താണ്,ഞാന്‍ പറയാനുദ്ദേശിച്ച കാര്യമിതാണ്. ഒരു നല്ല മനുഷ്യന്‍ എന്നാല്‍ നല്ല മനുഷ്യനാണ്. അദ്ദേഹം ഏത് മതത്തില്‍ വിശ്വസിച്ചാലും ഏത് ജാതിയിലായാലും ഞാന്‍ അത് കാര്യമാക്കുന്നില്ല. മഡോണ പറഞ്ഞു.

വാഷിങ്ടണില്‍ കഴിഞ്ഞ ദിവസം നടന്ന സംഗീത പരിപാടിക്കിടെയാണ് മഡോണ വിവാദ പ്രസ്താവന ഇറക്കിയത്. ഒബാമയെ കറുത്ത മുസ് ലിം എന്ന് വിളിച്ചായിരുന്നു മഡോണ സംസാരം തുടങ്ങിയത്.

രണ്ടാം തവണയും ജനവിധി തേടുന്ന പരാമര്‍ശം അമേരിക്കയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സംഗീതപരിപാടിക്കിടെ മഡോണ അമേരിക്കയിലെ എക്കാലത്തേയും പ്രമുഖരായ എബ്രഹാം ലിങ്കനേയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിനേയും ഒബാമയുമായി താരതമ്യം ചെയ്തുകൊണ്ട് ഒബാമയ്ക്കായി വോട്ട് ചെയ്യാന്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

നല്ലതിനായാലും ചീത്തയ്ക്കായാലും ഒബാമയ്ക്ക് വോട്ട് ചെയ്യുക, വൈറ്റ് ഹൗസില്‍ നമുക്കൊരു കറുത്ത മുസ് ലീമുണ്ട്. നമ്മുടെ രാജ്യത്തിന് പ്രതീക്ഷകളുണ്ട്. അദ്ദേഹം വിമത ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നു. അദ്ദേഹത്തിന് വോട്ട് ചെയ്യുക.- മഡോണ പറഞ്ഞു.

Advertisement