സംഗീതത്തിന്റെ മാസ്മരികത കൊണ്ടും സൗന്ദര്യംകൊണ്ടുംസംഗീതപ്രേമികളുടെ ആരാധനാപാത്രമായി മാറിയ പോപ് ഗായിക മഡോണയുടെ ജീവിതം കോമിക് പുസ്തകമായി ആരാധകര്‍ക്കിടയിലേക്ക്.

അമേരിക്കയിലെ ബ്ലൂവാട്ടര്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന ഫീമെയില്‍ ഫോഴ്‌സ് എന്ന കോമിക് പുസ്തകശാഖയുടെ ഭാഗമായാണ് പുസ്തകമിറങ്ങുന്നത്.

മഡോണയുടെ ജീവിതത്തെക്കുറിച്ചുള്ള തുറന്നെഴുത്താണ് ഈ പുസ്തകം. ഒരു സാധാരണ പെണ്‍കുട്ടിയില്‍നിന്നും ലോകെമ്പാടും ആരാധകരുള്ള ഒരു ഗായികയിലേക്കെത്തിയ മഡോണയെക്കുറിച്ച് പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

ആഗസ്റ്റ് ആദ്യവാരം പുസ്തകം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സി.ഡബ്ല്യു.കൂക്കിന്റെ രചന നിര്‍വഹിക്കുന്ന പുസ്തകത്തില്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് മൈക്കിള്‍ ജോണ്‍സണാണ്.