എഡിറ്റര്‍
എഡിറ്റര്‍
കര്‍ഷക സമരത്തിന്റെ പേരില്‍ 80 കാരിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; സമരക്കാരെ തിരഞ്ഞുവന്ന പൊലീസ് വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയായിരുന്നെന്ന് ആരോപണം
എഡിറ്റര്‍
Sunday 11th June 2017 7:52pm


ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കര്‍ഷക സമരം അവസാനിപ്പിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി നിരാഹാര സമരം നടത്തുകയും അവസാനിപ്പിക്കുകയും ചെയ്തപ്പോള്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി 80 വയസുകാരി രംഗത്ത്. സമരക്കാരെ തിരഞ്ഞു വന്ന പൊലീസ് തന്നെ വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് 80 വയസ്സുള്ള കമലാഭായ് മെവാഡ ആരോപിക്കുന്നത്.


Also read കര്‍ഷക പ്രക്ഷോഭം; മന്ദ്സോര്‍ സന്ദര്‍ശനത്തിനെത്തിയ മേധാ പട്കര്‍, യോഗേന്ദ്ര യാദവ്, സ്വാമി അഗ്‌നിവേശ് എന്നിവരെ അറസ്റ്റ് ചെയ്തു


തന്നെയും 83 വയസുള്ള ഭര്‍ത്താവ് ശിവചരണ്‍ മേവാഡയെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കര്‍ഷക മരണത്തിനിടയാക്കിയ പൊലീസ് വെടിവെപ്പിന്റെ തുടര്‍ച്ചയായി നടന്ന സമരത്തെ തുടര്‍ന്നാണ് പൊലീസിന്റെ ക്രൂരത. സമാധാനം തിരിച്ച് കൊണ്ടു വരാനായി സമരം ചെയ്തിരുന്ന മുഖ്യമന്ത്രിയെ കാണ്ട് പരാതി പറയാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ലെന്നും കമലാഭായ് മെവാഡ പറഞ്ഞു.

സേഹോറിനടുത്തുള്ള ഫാന്‍ഡ കലാണ്‍ ഗ്രാമത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത സമരക്കാരെ തിരഞ്ഞുവന്ന പോലീസ്, തന്റെ വീട്ടിലെത്തുകയും തന്നെയും മക്കളെയും ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയുമായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ കൈക്ക പരുക്കേറ്റ നിലയിലാണ് 80 കാരിയായ ഇവര്‍.


Dont miss കേരളത്തില്‍ 100 ശതമാനം ആധാറെന്ന് മനോരമ; അതെങ്ങനെ 100 ശതമാനമാകും ഞങ്ങളെടുത്തില്ലല്ലോയെന്ന് സോഷ്യല്‍മീഡിയ


തന്റെ മകനെയും നാലു പേരക്കുട്ടികളെയും പോലീസ് അന്യായമായി അറസ്റ്റ് ചെയ്‌തെന്നും കമലാഭായ് പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാതിരുന്ന തങ്ങള്‍ക്ക നേരെയായിരുന്നു പൊലീസിന്റെ ക്രൂരത എന്നാണ് ഇവര്‍ പറയുന്നത്. ‘തങ്ങളോ മക്കളോ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. സമരത്തില്‍ സംഘര്‍ഷം നടക്കുമെന്ന് ഭയപ്പെട്ട് തങ്ങളാരും വീടുവിട്ടു പുറത്തുപോയിരുന്നില്ല. സമരത്തില്‍ പങ്കെടുത്തിരുന്ന ചിലര്‍ പോലീസില്‍നിന്ന് രക്ഷപെടാന്‍ വീടിനു സമീപത്തുകൂടി ഓടുകയും ഇവരെ പിന്‍തുടര്‍ന്നുവന്ന പോലീസ് വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന തന്നെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.’ കമലാഭായ് പറഞ്ഞു.


You must read this ‘ഇതിനെ പാകിസ്ഥാന്‍ സാരിയെന്നു വിളിക്കുമോ?’ സാരിയെ വര്‍ഗീയവത്കരിച്ച രവീണയ്ക്ക് കേരളാ സാരി ധരിച്ച് ഷെഹ്‌ല റാഷിദിന്റെ മറുപടി


Advertisement