മുംബൈ: ഒരിടവേളയ്ക്കുശേഷം ബോളിവുഡില്‍ തിരിച്ചെത്തുന്ന നടി മാധുരി ദീക്ഷിത് തിരക്കിലാണ്. മാധുരി നായികയാവുന്ന ഗുലാബ് ഗ്യാങ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ തുടങ്ങും. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Ads By Google

സ്ത്രീശക്തിയാണ് സിനിമയുടെ പ്രമേയം. അതുകൊണ്ട് തന്നെ 2013 മാര്‍ച്ച് 8, ലോക സ്ത്രീദിനത്തില്‍ ചിത്രം പുറത്തിറക്കാനാണ് അണിയറനീക്കം.

സാമൂഹിക നീതിക്കായി പൊരുരുതുന്ന സ്ത്രീകളുടെ ഗ്യാങ്ങിനെനെക്കുറിച്ചുള്ള സിനിമ ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥകൂടിയായിരിക്കുമെന്ന് സംവിധായകന്‍ അവകാശ പ്പെടുന്നു. ഏഴുപാട്ടുകള്‍ ഉണ്ടെങ്കിലും ഗ്ലാമര്‍മുക്തമായിരിക്കും സിനിമയെന്നാണ് അദ്ദേഹം പറയുന്നത്. തും ബിന്‍, തഥാസ്തു, കാഷ്, റാ-വണ്‍ സിനിമകളുടെ സംവിധായകനാണ് അനുഭവ് സിന്‍ഹ.

51 കഥാപാത്രങ്ങളുണ്ടെന്നും ഭൂരിപക്ഷവും സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു

ചിത്രത്തിലേക്കുള്ള താരനിര്‍ണയം പൂര്‍ത്തിയായതായും താരങ്ങളുടെ പേര് വിവരങ്ങള്‍ 10 ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചിത്രത്തില്‍ 51 കഥാപാത്രങ്ങളുണ്ടെന്നും ഭൂരിപക്ഷവും സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.

2007ല്‍ ആജാ നാച്‌ലേയെന്ന ചിത്രത്തിലാണ് മാധുരി അവസാനമായി അഭിനയിച്ചത്. ശ്രീം റാനേയുമായുള്ള വിവാഹത്തിനുശേഷമാണ് മാധുരി വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്നത്. വിവാഹശേഷം യു.എസില്‍ കുടിയേറിയ മാധുരി അടുത്തിടെയാണ് മുംബൈയില്‍ തിരികെയെത്തിയത്.

ഇപ്പോള്‍ ഝലക് ദിഖലാജാ 5 എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജാണ് മാധുരി.