അഭിഷേകിന്റെയും ഐശ്വര്യയുടേയും മകള്‍ ആരാധ്യയാണ് ബോളീവുഡിലെ സംസാരുവിഷയം. കുഞ്ഞിനെ ഒരുനോക്ക് കാണാനായി അവസരം കാത്തിരിക്കുകയാണ് ബോളീവുഡിലെ സൂപ്പര്‍ താരങ്ങള്‍ വരെ. അതിനുള്ള അവസരം ലഭിച്ച ചുരുക്കം പേരുടെ പട്ടികയിലാണ് മാധുരിയും.

പക്ഷേ കണ്ടത് നേരിട്ടല്ലെന്ന് മാത്രം. അഭിഷേകിന്റെ മൊബൈലിലാണ് കുഞ്ഞിനെ കാണാന്‍ മാധുരിക്ക് അവസരം ലഭിച്ചത്. ഡാന്‍സ് റിയാലിറ്റി ഷോ ആയ ഝലക് ധികലാജായുടെ സെറ്റിലാണ് തെന്റ കുഞ്ഞിനെ അഭി മാധുരിക്ക് കാണിച്ചുകൊടുത്തത്.

കുഞ്ഞിനെ കണ്ടപ്പോഴുള്ള മാധുരിയുടെ ഭാവമൊന്ന് കാണേണ്ടതായിരുന്നു..