എഡിറ്റര്‍
എഡിറ്റര്‍
മാധുരിയുടെ ഓണ്‍ലൈന്‍ നൃത്ത വിദ്യാലയം
എഡിറ്റര്‍
Tuesday 26th February 2013 4:10pm

മുംബൈ: വിവാഹം കഴിഞ്ഞെന്ന് ചുമ്മാ കുഞ്ഞിനേയും നോക്കി വീട്ടുജോലിയും ചെയ്തിരിക്കാനൊന്നും മാധുരിയെ കിട്ടില്ല. സിനിമാഭിനയത്തിന് പുറമേ റിയാലിറ്റി ഷോ ജഡ്ജായും തിളങ്ങുന്ന മാധുരി പുതിയൊരു സംരംഭത്തിനുള്ള ഒരുക്കത്തിലാണ്.

Ads By Google

സംഗതി മറ്റൊന്നുമല്ല, മാധുരിയുടെ ഇഷ്ടകാര്യം തന്നെ. ഒരു നൃത്തവിദ്യാലയം തുടങ്ങാനുള്ള ഒരുക്കത്തിലാണ് കക്ഷി. പക്ഷേ, ഒരു വ്യത്യാസമുണ്ട്, ഇന്റര്‍നെറ്റിലൂടെയാണ് മാധുരിയുടെ നൃത്താധ്യാപനം.

നിലവില്‍ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ് നടി. അത് കഴിഞ്ഞാലാവും നൃത്തവിദ്യാലയം ആരംഭിക്കുക. ദേത് ഇഷ്ഖിയ, ഗുലാബ് ഗാങ് എന്നിവയിലാണ് മാധുരി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ഡാന്‍സ് വിത്ത് മാധുരി എന്നാണ് ഓണ്‍ലൈന്‍ സ്‌കൂളിന്റെ പേര്. മാധുരി തന്നെയാണ് അധ്യാപിക. അതിനാല്‍ ആരാധകര്‍ക്ക് നൃത്തവും പഠിക്കാം മാധുരിയേയും കാണാം..

പിന്നെ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷമാകുന്ന മറ്റൊരു കാര്യവുമുണ്ട്, തന്റെ ആരാധകര്‍ക്ക് വേണ്ടിയാണത്രേ.

Advertisement