എഡിറ്റര്‍
എഡിറ്റര്‍
മാസ്മരിക വിദ്യയുമായി ദേധ് ഇഷ്‌കിയയില്‍ മാധുരി ദീക്ഷിത്
എഡിറ്റര്‍
Friday 10th January 2014 5:34pm

madhuri

ആറ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് ഡാന്‍സ് ദിവ മാധുരി ദീക്ഷിത് ബീഗം പരയായി ആരാധകരെ ത്രസിപ്പിക്കുന്നു. അഭിഷേക് ചൗബെയുടെ ദേധ് ഇഷ്‌കിയയിലൂടെയാണ് മാധൂരി വീണ്ടും സില്‍വര്‍ സ്‌ക്രീനിലെത്തിയിരിക്കുന്നത്.

2009 ല്‍ റിലീസ് ചെയ്ത ഇഷ്‌കിയുടെ തുടര്‍ച്ചയാണ് ദേധ് ഇഷ്‌കിയ. 2007 ലെ ആജാ നാച്ച്‌ലെയിലാണ് മാധുരി അവസാനമായി അഭിനയിച്ചത്. അഴിമതിയും കുറ്റങ്ങളും സസ്‌പെന്‍സുമൊക്കെയുള്ള പ്രണയകഥയിലെ മാദക സുന്ദരിയുടെ റോളാണ് മാധുരിക്ക് പുതിയ ചിത്രത്തില്‍.

2014 ലെ ആദ്യത്തെ ബിഗ് റിലീസാണ് ദേധ് ഇഷ്‌കിയ. വെല്ലുവിളിയോടെയാണ് ബീഗം പര എന്ന കഥാപാത്രം ചെയ്തതെന്ന് 48 കാരിയായ മാധുരി പറഞ്ഞു. ഇഷ്‌കിയയില്‍ വിദ്യാ ബാലന്റെ തന്റേടിയായ കഥാപത്രത്തെ അഭിഷേക് മനോഹരമായി ചിത്രീകരിച്ചതാണ് തന്നെ ആ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത്.

ഇഷ്‌കിയയുടെ സക്‌സസ്സ് സ്‌റ്റോറിയും പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്നതിന് ഒരു കാരണമാണെന്നും മാധുരി പറഞ്ഞു. ഹുമ ഖുറേഷി, നസ്‌റുദീന്‍ ഷാ, അര്‍ഷാദ് വാസി എന്നിവരാണ് ദേധ് ഇഷ്‌കിയയിലെ മറ്റ് കഥാപാത്രങ്ങള്‍.

Advertisement