എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗക്കേസ്: മധുര്‍ ഭണ്ഡാര്‍ക്കറിനെതിരായ ക്രിമിനല്‍ നടപടിയ്ക്ക് സ്റ്റേ
എഡിറ്റര്‍
Tuesday 10th April 2012 7:46am

ന്യൂദല്‍ഹി: ബലാല്‍സംഗക്കേസില്‍ സിനിമാ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നടി പ്രീതി ജെയ്‌നെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് മധുര്‍ ഭണ്ഡാര്‍ക്കര്‍ നടപടി നേരിടുന്നത്.

കേസ് റദ്ദാക്കണമെന്ന ഭണ്ഡാര്‍ക്കറുടെ ഹരജിയില്‍ മറുപടി ആവശ്യപ്പെട്ട് പ്രീതി ജെയ്‌നും മഹാരാഷ്ട്ര സര്‍ക്കാറിനും ജസ്റ്റിസുമാരായ എച്ച്.എല്‍. ദത്തു, സി.കെ പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നോട്ടീസയച്ചു. കേസില്‍ ഭണ്ഡാര്‍ക്കര്‍ വിചാരണ നേരിടണമെന്ന് ബോംബെ ഹൈക്കോടതി ഈ വര്‍ഷം ആദ്യം വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഭണ്ഡാര്‍ക്കര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

തന്റെ സിനിമകളില്‍ നായികയാക്കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി 1999 മുതല്‍ 2004 വരെ ഭണ്ഡാര്‍ക്കര്‍ 16 തവണ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് 2004 ജൂലായിലാണ് പ്രീതി വെര്‍വോവ പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ തനിക്കെതിരായ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മധുര്‍ നല്‍കിയ പരാതി ഹൈക്കോടതി തള്ളിയിരുന്നു.

2005 സെപ്റ്റംബറില്‍ മധുറിനെ വധിക്കാനായി 70,000 രൂപ ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ പ്രിതിയെ അറസ്റ്റു ചെയ്തിരുന്നു.

Advertisement