മുംബൈ: ബോളിവുഡില്‍ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ടും കഥാവതരണം കൊണ്ടും ശ്രദ്ധേയനായ യുവ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ മാനഭംഗക്കേസില്‍ ഒടുവില്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ കോടതി കയറുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായ മധുറിനെ വലക്കുന്ന കേസിലാണ് അദ്ദേഹം കോടതി കയറുന്നത്.

പ്രീതി ജെയിന്‍ എന്ന മോഡലിന്റെ പരാതിയിന്മേലാണ് മധുര്‍ വിചരാണ നേരിടാന്‍ പോകുന്നത്. 2004ലാണ് പ്രീതി ജെയിന്‍ മധുറിനെതിരെ മാനഭംഗക്കേസ് കൊടുത്തത്. തന്റെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 1999 മുതല്‍ 2004 വരെ തന്നെ 16 തവണ മധുര്‍ ഭണ്ഡാര്‍ക്കര്‍ പീഡിപ്പിച്ചുവെന്നാണ് പ്രീതി പറയുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ താന്‍ പൊരുതുമെന്നാണ് കോടതി നിര്‍ദേശത്തിനോട് മധുര്‍ പ്രതികരിച്ചത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ കേസ് പല സസ്‌പെന്‍സുകളിലൂടെയും ട്വിസ്റ്റുകളിലൂടെയുമാണ് കടന്നു പോകുന്നത്. കേസിന്‍മേല്‍ നടന്ന അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നും തെളിവുകള്‍ ഇല്ലെന്നുമുള്ള പോലീസ് റിപ്പോര്‍ട്ട കോടതി അത് തള്ളുകയാണുണ്ടായത്. 2004ല്‍ ഈ കേസ് കോടതിയില്‍ എത്തുമ്പോള്‍ മധുര്‍ ആകെ മൂന്ന ചിത്രങ്ങളുമായി അത്ര പ്രശസ്തി നേടിയിരുന്നില്ല. പ്രീതിയാണെങ്കില്‍ ഒരു നടിയാവാനുള്ള ബദ്ധപ്പാടിലുമായിരുന്നു. പ്രീതി ഇപ്പോള്‍ ടി.വി ഷോകളിലും മറ്റും പ്രവര്‍ത്തിക്കുകയാണ്.
ഏതായാലും കേസിലെ വിജയത്തിനായി ഇരുഭാഗവും കഠിന പ്രയത്‌നത്തിലാണെന്നാണ് കേള്‍വി. ഒക്ടോബര്‍ 18ന് ഹാജറാനാവാണ് മധുറിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.