എഡിറ്റര്‍
എഡിറ്റര്‍
മധുബാലയുടെ തിരിച്ചുവരവ് ദുല്‍ഖറിനൊപ്പം…?
എഡിറ്റര്‍
Tuesday 12th November 2013 3:43pm

madhubhala

റോജാ പെണ്‍കൊടിയെ ആരും അങ്ങനെ പെട്ടെന്ന് മറക്കാനിടയില്ല. റോജ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ  തമിഴകത്തിന് അകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച സുന്ദരി.

പിന്നീട് മലയാളത്തിലെ യോദ്ധയും ജെന്റില്‍മാനുമൊക്കെ മധുബാലയെ മലയാളത്തിനും പ്രിയ്യപ്പെട്ടവളാക്കി മാറ്റി. തിളങ്ങുന്ന കണ്ണും ചിരിയും സ്വന്തമായുള്ള അന്നത്തെ ആ ബബ്ലി നായിക ഇതാ വീണ്ടും തിരിച്ച് വരുന്നു.

മധുബാല സിനിമാരംഗത്തേക്ക് പ്രവേശിച്ചത് മമ്മൂട്ടിക്കൊപ്പം തമിഴ്‌സിനിമയിലൂടെയായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക ശേഷമുള്ള ഈ തിരിച്ച വരവിലുമുണ്ട് മറ്റൊരു പ്രത്യേകത.

മലയാളത്തിന്റെ ന്യൂജനറേഷന്‍ താരവും മമ്മൂക്കായുടെ മകനുമായ ദുല്‍ഖറിനൊപ്പമാണ് മധുബാല വീണ്ടും സിനിമാ ലോകത്തേക്ക് വരുന്നത്. അന്ന് അഛനോടൊപ്പം സിനിമയില്‍ ആദ്യാക്ഷരം കുറിച്ചെങ്കില്‍ ഇന്ന് മകനോടൊപ്പം ഒരിക്കല്‍ കൂടി സിനിമയിലേക്ക് കടക്കുന്നു.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ദുല്‍ഘര്‍ നായകനും നസ്‌റിയ നായികയുമായ വായമൂടി പേസവും എന്ന ചിത്രത്തില്‍ പ്രധാന വേഷമാണ് മധുബാലയ്ക്കുള്ളത്.

Advertisement