എഡിറ്റര്‍
എഡിറ്റര്‍
എണ്‍പതാം വയസില്‍ നായകനായി മലയാളത്തിന്റെ സ്വന്തം മധു
എഡിറ്റര്‍
Tuesday 28th January 2014 1:32pm

madhu

ഏറെനാളത്തെ ഇടവേളക്ക് ശേഷം തന്റെ എണ്‍പതാം വയസില്‍ വീണ്ടും നായകവേഷത്തിലെത്തുകയാണ് മലയാളത്തിന്റെ കാരണവര്‍ മധു.

ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സെമിത്തേരിക്കടുത്ത് തീര്‍ത്തും മലിനമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന കറിയ എന്ന കഥാപാത്രമായാണ് മധു  പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എം.ആര്‍ ഗോപകുമാര്‍ ഉണ്ടായിരിക്കും. സലിം കുമാര്‍, ഇന്ദ്രന്‍സ്, മൈഥിലി, ഊര്‍മ്മിള ഉണ്ണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

1963ല്‍ മൂടുപടം  എന്ന ചിത്രത്തിലൂടെയായിരുന്നു മധുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 1965 ല്‍ പുറത്തിറങ്ങിയ ചെമ്മീനിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ ഗാനരചനയില്‍ വിജയകൃഷ്ണന്‍ സംഗീതം നല്‍കിയ അഞ്ച്  ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.  ഫെബ്രുവരി ആദ്യവാരം ചിത്രം റിലീസ് ചെയ്യും.

Advertisement