എഡിറ്റര്‍
എഡിറ്റര്‍
അഭിനേതാക്കള്‍ക്ക് പ്രസംഗിക്കാനുള്ള സിദ്ധി നഷ്ടമായി: മധു
എഡിറ്റര്‍
Monday 4th June 2012 9:10am

തിരുവനന്തപുരം: അഭിനയം നടന്‍മാരുടെ ചിന്താശേഷി നഷ്ടപ്പെടുത്തിയെന്ന് നടന്‍ മധു. മറ്റുള്ളവര്‍ ചിന്തിക്കുന്നതും എഴുതുന്നതും ആവര്‍ത്തിക്കുന്നതു കാരണം ചലച്ചിത്ര അഭിനേതാക്കള്‍ക്ക് സ്വന്തം ചിന്തകള്‍ പ്രകടിപ്പിക്കുവാനും നല്ല പ്രഭാഷണങ്ങള്‍ നടത്തുവാനും കഴിയാതായിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.ലെവിഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘സ്‌ക്രിപ്റ്റ് ആധാരമാക്കി സംഭാഷണങ്ങള്‍ നിരന്തരം പറയുന്നതുകൊണ്ടാവും ആര്‍ട്ടിസ്റ്റുകള്‍ നല്ല പ്രസംഗകരല്ലാതായി തീര്‍ന്നത് ‘- മധു പറഞ്ഞു.

എന്നാല്‍ കുറെക്കാലം മുമ്പുവരെ കാണാപാഠം പഠിച്ചു പറയാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല കഴിവുണ്ടായിരുന്നു. പ്രോംറ്റിംഗും ഡബ്ബിംഗും സജീവമായതോടെ കാണാപാഠം പഠിക്കുവാനുള്ള കഴിവും വേണ്ടിവരുന്നില്ലെന്നും മധു പറഞ്ഞു.

ഇനിയും എന്റെ പ്രഭാഷണം തുടരണമെങ്കില്‍ ആരെങ്കിലും എന്നെ പ്രോംപ്റ്റ് ചെയ്യണം എന്ന മധുവിന്റെ വാക്കുകള്‍ പൊട്ടിച്ചിരിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്.

Advertisement