കൊന്നുകളഞ്ഞിട്ടും തീര്‍ന്നിട്ടില്ല. ന്യായീകണങ്ങളുണ്ട് ഒരു ഭാഗത്ത്, ഞാനാണെങ്കിലും സെല്‍ഫിയെടുക്കുമായിരുന്നുവെന്നും തല്ലുമായിരുന്നുവെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തു്ന്നവര്‍ വേറെ. മനുഷ്യത്വമെന്നതും നൈതികത എന്നതും കേട്ടുകേള്‍വി പോലുമായി അറിയാത്ത മനുഷ്യര്‍.

ഭിക്ഷക്കാരും അന്യസംസ്ഥാനക്കാരുമെല്ലാം മോഷ്ടാക്കളും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമാണെന്നും പറഞ്ഞ് പ്രചരണം നടത്തി സ്വന്തം സുഖജീവിതങ്ങളുടെ വലയങ്ങളില്‍ സുരക്ഷിതരായിരിക്കുന്ന മനുഷ്യര്‍. മധുവെന്ന യുവാവിന്റെ മരണത്തിന്റെ ഉത്തരവാദികള്‍ ഒരുപാടുപേരുണ്ട്.