Administrator
Administrator
അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കേണ്ട: മാധവ് ഗഡ്ഗില്‍ സമിതി
Administrator
Tuesday 6th September 2011 1:09pm

athirappalliന്യൂദല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന് മാധവ് ഗഡ്ഗില്‍ സമിതി. പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന നിലയില്‍ അതിരപ്പിള്ളി സംരക്ഷിക്കേണ്ടതുണ്ടെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

സമിതി റിപ്പോര്‍ട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയന്ദി ജയന്തി നടരാജന് സമര്‍പ്പിച്ചു. കര്‍ണാടകയിലെ ഗുഢ്യ പദ്ധതിക്കും അനുമതിയില്ല. വയനാട്, പെരിയാര്‍, മുന്നാര്‍, പൂയംകൊല്ലി, മുണ്ടക്കോള്‍, പനങ്ങാടി, നെല്ലായാമ്പതി, അതിരപ്പിള്ളി തുടങ്ങി കേരളത്തിലെ 18 പ്രദേശങ്ങള്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ളവയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമഘട്ടം മുഴുവനും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണം. ഇവിടങ്ങളില്‍ പ്ലാസ്റ്റിക്, കീടനാശിനി തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ലെന്നും സമിതി ശുപാര്‍ശ ചെയ്തു.

Advertisement