Categories
Chemmannur ad 27-06-2015
City flower retail  

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍: ഗാഡ്ഗില്‍

madhav gadgil

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ചുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് മാധവ് ഗാഡ്ഗില്‍.

Ads By Google

ബിസിനസുകാര്‍ക്കും പ്രകൃതിയെ നശിപ്പിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണു പുതിയ റിപ്പോര്‍ട്ട്. തന്റെ റിപ്പോര്‍ട്ടില്‍ ചിലര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഒഴിവാക്കുകയും പൊതു ജനങ്ങള്‍ക്കിടയില്‍ തന്റെ റിപ്പോര്‍ട്ടിനെ ദുര്‍വ്യാഖ്യാനിക്കപ്പെടുകയുമാണെന്നും ഗാഡ്ഗില്‍ കുറ്റപ്പെടുത്തി.

കോഴിക്കോട് പരിസ്ഥിതി സംരക്ഷണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദമായതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയമിച്ചത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കൊണ്ടാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.