ബാംഗളുരു: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കോടതി നടപടിയ്ക്ക് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി വിസമ്മതിച്ചു. അനാരോഗ്യം മൂലം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മദനി അറിയിച്ചു. ബാംഗളൂരിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇന്ന് 2.30 നാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതേതുടര്‍ന്ന് ഇന്ന് നടത്താനിരുന്ന വീഡിയോ കോണ്‍ഫറന്‍സ് റദ്ദാക്കി.