മദീന: പ്രലോഭനങ്ങളെ അതിജയിക്കണം എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫുനാടുകളില്‍ സംഘടിപ്പിന്ന 500 ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി ആര്‍ എസ് സി മദീന സോണ്‍ ഉണര്‍ത്തു സമ്മേളനം നടത്തി. മദീനയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ അണിനിരന്ന സമ്മേളനം പ്രലോഭനങ്ങള്‍ക്കെതിരായ താക്കീതായി മാറി.

Ads By Google

പ്രലോഭനങ്ങളുടെ വിവിധ രൂപഭാവങ്ങളും അതിലെ ചതികുഴികളും ഇഴകീറി ചര്‍ച്ചചെയ്ത സമ്മേളനം അബ്ദുറഹീം പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു.ആര്‍ എസ് സി റിയാദ് സോണ്‍ ചെയര്‍മാന്‍ അബ്ദുല്‍ ബാരി മുസ്ല്യാര്‍ പെരിമ്പലം പ്രമേയാവതരണം നടത്തി.

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളായ ശരീഫ് കാസര്‍ഗോഡ് (ഹജ്ജ് വെല്‍ ഫെയര്‍) റഫീഖ് പാറക്കല്‍ (കെ.എം.സി.സി), ഹമീദ് പെരുമ്പറമ്പ് (ഒ.ഐ.സി.സി) ശരീഫ് മദീന (നവോദയ) റഷീദ് പേരാമ്പ്ര (ഫ്രണ്ട്‌സ് മദീന) കബീര്‍ താമരശ്ശേരി (ഫ്രൊറ്റേനിറ്റി ഫോറം) അല്‍താഫ് കൂട്ടിലങ്ങാടി (കെ.ഐ.ജി), നഫ്‌സല്‍ മാസ്റ്റര്‍ (ഇസ്ലാമിക് സെന്റര്‍), മുഹ് യുദ്ധീന്‍ സഖാഫി (ഐ.സി.എഫ്) തുടങ്ങിയവര്‍ ഇടപെട്ടു സംസാരിച്ചു,

ഐ സി എഫ് നാഷണല്‍ വൈസ് പ്രസിഡ്ന്റ് മുഹമ്മദ് ബാഖവി ഉപഹാര സമര്‍പ്പണം നടത്തി. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും വാഹത്തു ശ്ശിഫ പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും പരിപാടി ശ്രദ്ധയാകര്‍ഷിച്ചു.  യൂസുഫ് സഅദി അധ്യക്ഷതവഹിച്ചു ഉണര്‍ത്തു സമിതി കണ്‍ വീനര്‍ മുഹമ്മദാലി ധര്‍മ്മടം ഉസ്മാന്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.